ഇക്കോസ്‌പോര്‍ട് റിനോ ഡസ്റ്ററിനെ ബാധിച്ചു?

Posted By:

ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ ലോഞ്ച് റിനോ ഡസ്റ്ററിനെ ബാധിച്ചു എന്നതിന്റെ തെളിവ് വില്‍പനക്കണക്കുകളുടെ രൂപത്തില്‍ പുറത്തുവന്നു. ജൂലൈ മാസത്തില്‍ 3089 യൂണിറ്റ് ഡസ്റ്റര്‍ ചെറു ക്രോസ്സോവറുകളാണ് ആകെ വിറ്റഴിച്ചത്. ഇക്കോസ്‌പോര്‍ടിന് ലോഞ്ച് ചെയ്ത് 17 ദിവസങ്ങള്‍ക്കകം 30,000ത്തിലധികം ബുക്കിംഗുകളാണ് ലഭിച്ചിരുന്നത്.

റിനോയുടെ മൊത്തം വില്‍പന 3,773 യൂണിറ്റാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഉയര്‍ന്നതാണെങ്കിലും ഡസ്റ്റര്‍ ലോഞ്ച് ചെയ്തതിനു ശേഷമുള്ള ആദ്യത്തെ (2013 ജൂണ്‍ മാസത്തെ) വില്‍പനക്കണക്കുകളെ അപേക്ഷിച്ച് കുറവാണ്.

Renault Duster Sales Down

ജൂണ്‍ മാസത്തില്‍ മൊത്തം 4,523 യൂണിറ്റ് ഡസ്റ്ററുകളാണ് വിറ്റഴിച്ചിരുന്നത്. 31 ശതമാനത്തോളം വരുന്ന ഈ ഇടിവ് സംഭവിച്ചത് ഇക്കോസ്‌പോര്‍ടിന്റെ ശക്തമായ സാന്നിധ്യം കൊണ്ടു തന്നെയാണെന്ന് കാണാവുന്നതാണ്.

റിനോ ഡസ്റ്ററിന്റെ റീബാഡ്ജ് ചെയ്ത നിസ്സാന്‍ പതിപ്പ് വരുന്ന 20ന് വിപണിയിലെത്താന്‍ പോകുകയാണ്. ഈ വാഹനം കുറെക്കൂടി ഉയര്‍ന്ന വിലയില്‍ നിലപാടെടുക്കുന്നതാണെങ്കിലും ഡസ്റ്ററിന്റെ വില്‍പനയെ ചെറിയ തോതിലെങ്കിലും ബാധിക്കാതിരിക്കില്ല. നടപ്പ് മാസത്തെ വില്‍പനക്കണക്കു കൂടി പുറത്തുവന്നാല്‍ ഡസ്റ്ററിന്റെ വിപണിവിഹിതം എത്രയായിരിക്കുമെന്നതിന്റെ ധാരണ കിട്ടുമെന്ന് കരുതാം.

നിറയെ ചെറു ക്രോസ്സോവറുകളുടെ വരവാണ് വരും മാസങ്ങളില്‍ സംഭവിക്കാനുള്ളത്. ദീപാവലിക്കാലത്തോടെ കുറഞ്ഞത് മൂന്ന് ചെറു ക്രോസ്സോവറെങ്കിലും വിപണിയിലെത്തും.

English summary
Renault Duster registered a comparatively bad sales in Indian market on July 2013.
Story first published: Friday, August 2, 2013, 18:07 [IST]
Please Wait while comments are loading...

Latest Photos