ഡസ്റ്ററിന് പുതിയ 'RxZ Plus' ഡീസല്‍ പതിപ്പ്

Posted By:

ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് ഡസ്റ്ററിന്റെ പിന്‍ കാബിനിലെ എസി വെന്റുകള്‍ എടുത്തു മാറ്റി പുതിയൊരു പതിപ്പ് റിനോ പുറത്തിറക്കി. 'RxZ Plus' എന്ന പേരിലാണ് ഈ പതിപ്പ് ലഭ്യമാകുക. ഇതിന് നിലവിലുള്ള 'RxZ' പതിപ്പില്‍ നിന്നുള്ള വ്യത്യാസം പിന്നിലെ എസി മാറ്റി എന്നതു മാത്രമാണ്.

പിന്‍ കാബിനിലെ സ്ഥലസൗകര്യം കുറയ്ക്കുന്നതിന് എസി വെന്റ് കോളം കാരണമാകുന്നുവെന്ന പരാതി ചില ഉപഭോക്താക്കള്‍ക്കുണ്ട്. പ്രത്യേകിച്ച് മൂന്നുപേര്‍ പിന്‍ കാബിനിലില്‍ ഇരിക്കുമ്പോള്‍ ലെഗ് റൂം ഇല്ലാത്തത് വിഷമമുണ്ടാക്കുന്നുണ്ട്. ആഡംബര കാറുകളില്‍ കാണാറുള്ള ശൈലിയില്‍ മുന്‍ സീറ്റുകള്‍ക്കിടയില്‍ നിന്ന് പിന്നിലേക്ക് തള്ളി നില്‍ക്കുന്ന വിധത്തിലാണ് എസി വെന്റ് കോളം സജ്ജീകരിച്ചിരുന്നത്. ഇതില്‍ എസി വെന്റുകള്‍ നിയന്ത്രിക്കാനുള്ള സന്നാഹവും സജ്ജമാക്കിയിരുന്നു.

Renault Duster RxZ Plus

പൂര്‍ണമായും എസ് വെന്റുകള്‍ എടുത്തു കളഞ്ഞുവോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. റൂഫിലേക്ക് ഇവ മാറ്റിയിരിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.

എന്‍ജിന്‍ ഓപ്ഷനില്‍ മാറ്റമൊന്നുമില്ല. 'RxZ' പതിപ്പില്‍ നേരത്തെ നല്‍കിയിരുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ തന്നെ പുതിയ പതിപ്പിലും ഉപയോഗിക്കും.

108 കുതിരശക്തിയും 248 എന്‍എം ടോര്‍ക്കുമുള്ളതാണ് ഈ എന്‍ജിന്‍. വിലയിലും മാറ്റം വരുത്തിയിട്ടുണ്ട് പുതിയ പതിപ്പിന്. 5000 രൂപയോളം കുറച്ച് 12.13 ലക്ഷം രൂപയിലാണ് ഈ പതിപ്പ് വരിക.

English summary
Following feedback received from buyers, Renault India has introduced a new variant of Duster diesel RxZ Plus.
Story first published: Saturday, August 10, 2013, 14:30 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark