റിനോ കാറുകള്‍ക്ക് വിലകൂട്ടുന്നു

Posted By:

വര്‍ഷം അവസാനിക്കുന്ന ഘട്ടത്തില്‍ കാര്‍ നിര്‍മാതാക്കളെല്ലാം വില കയറ്റുന്നതിന്റെ തിരക്കില്‍ മുഴുകുന്നു. 2014ല്‍ നടക്കാനിരിക്കുന്ന വിലവര്‍ധന ഇപ്പോള്‍ത്തന്നെ പ്രഖ്യാപിക്കുകയാണ് കാര്‍ കമ്പനികള്‍ ചെയ്യുന്നത്. ജനുവരിക്കു മുമ്പ് കാര്‍ വാങ്ങുന്നവര്‍ക്ക് വിലക്കയറ്റത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന വാഗ്ദാനവും ചില കമ്പനികള്‍ നല്‍കുന്നുണ്ട്.

വിലവര്‍ധിപ്പിക്കുന്ന കാര്‍ ബ്രാന്‍ഡുകളുടെ നിരയിലേക്ക് ഒടുവില്‍ റിനോയും എത്തിച്ചേര്‍ന്നിരിക്കുകയാണ്. അതേസമയം വിലവര്‍ധന എത്ര ശതമാനമായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായൊന്നും പറയുന്നില്ല റിനോ.

To Follow DriveSpark On Facebook, Click The Like Button
Renault Price Hike In January 2014 Announced

ഓഡി, ഹ്യൂണ്ടായ്, ബിഎംഡബ്ല്യു, ഹോണ്ട, മെഴ്‌സിഡിസ്, മാരുതി, നിസ്സാന്‍, ടാറ്റ എന്നീ കാര്‍നിര്‍മാതാക്കള്‍ ഇതിനകം തന്നെ വിലവര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞു.

എല്ലാവര്‍ക്കും വിലക്കയറ്റത്തിന് കാരണമായി ഒന്നേ പറയാനുള്ളൂ. രൂപയുടെ വിലയിടിവ്. അസംസകൃതവസ്തുക്കലഞ് ഇറക്കുമതി ചെയ്യുന്നതിന് ചെലവ് വര്‍ധിച്ചിരിക്കുകയാണ് രൂപയ്ക്ക് മൂല്യം കുറഞ്ഞതിനാല്‍. ഇത് ഉല്‍പാദനച്ചെലവ് കൂട്ടുന്നു.

അസംസ്‌കൃതവസ്തുക്കളുടെ വില ഉയരുന്നത് വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ തങ്ങളെ നിര്‍ബന്ധിതമാക്കിയതായി റിനോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമിത് സാഹ്നി വ്യക്തമാക്കി.

കൂടുതല്‍... #renault #റിനോ
English summary
After Audi, BMW, Hyundai, Honda, Mercedes-Benz, Maruti, Nissan & Tata it's now Renault that has announced that it will hike prices across its product portfolio in India.
Story first published: Thursday, December 12, 2013, 14:51 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark