റോള്‍സ് റോയ്‌സിന് ഒരു ഇന്ത്യന്‍ ചിഹ്നം വേണം!

ചൈനയില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു ഫാന്റത്തിന്റെ ഒരു വ്യാളീ പതിപ്പ് പുറത്തിറക്കിയിരുന്നു റോള്‍സ് റോയ്‌സ്. ആ രാജ്യത്തിന്റെ സാസ്‌കാരിക ജീവിതത്തില്‍ വ്യാളിക്കുള്ള പങ്ക് തിരിച്ചറിഞ്ഞതാണ് റോള്‍സ് റോയ്‌സിന്റെ പ്രചോദനം. സാധാരണ ഫാന്റത്തിനെക്കാള്‍ രണ്ടു മടങ്ങി വില അധികമായിട്ടും വ്യാളീ പതിപ്പ് വലിയ ഹിറ്റായി മാറി. അതത് ദേശങ്ങളുടെ സാസ്‌കാരികത്തനിമയോട് ചേര്‍ന്നു നില്‍ക്കുക എന്ന വിപണന തന്ത്രം അങ്ങനെയാണ് റോള്‍സ് റോയ്‌സ് രൂപപ്പെടുത്തിയത്.

ഇനി അടുത്ത ഊഴം ഇന്ത്യയ്ക്കാണെന്ന് വാര്‍ത്തകള്‍ പറുന്നു. ഇന്ത്യയുടെ സാസ്‌കാരികത്തനിമ ഉള്‍ക്കൊള്ളുന്ന ഒരു ചിഹ്നം തെരയുകയാണ് കമ്പനി ഇപ്പോള്‍. ഇന്ത്യയുടെ കാര്യത്തില്‍ റോള്‍സിന് ഒരല്‍പം വിയര്‍ക്കേണ്ടിവരും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. രാജ്യത്തിന്റെ സാസ്‌കാരിക വൈവിധ്യത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒന്നായിരിക്കണം പ്രസ്തുത ചിഹ്നം എന്നതാണ് പ്രശ്‌നം.

Rolls-Royce Needs Indian symbol for special Edition

ഇത് ചൈനയില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വ്യാളീ പതിപ്പിന്റെ ചിഹ്നമാണ്. ഈ ചിഹ്നം കാറിൻറെ എക്സ്റ്റീരിയറിലും ഇന്റീരിയറിലുമെല്ലാം ഉദാരമായി ഉപയോഗിച്ചിട്ടുള്ളതായി കാണാം.

Rolls-Royce Needs Indian symbol for special Edition

അടുത്ത വര്‍ഷം തന്നെ റോള്‍സ് റോയ്‌സിന്റെ ഒരു ഇന്ത്യന്‍ എഡിഷന്‍ (ഒരുപക്ഷെ, റോള്‍സ് റോയ്‌സ് ഫാന്റം തന്നെ) വിപണിയിലെത്തിയേക്കും എന്നാണ് അറിയുന്നത്.

Rolls-Royce Needs Indian symbol for special Edition

ഇന്ത്യയ്ക്കായി ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കുമെന്ന് നേരത്തെ തന്നെ റോള്‍സ് റോയ്‌സ് വ്യക്തമാക്കിയിരുന്നു. ഇതില്‍ രാജ്യത്തിന്റെ സാസ്‌കാരികത്തനിമയെ ഉദ്‌ഘോഷിക്കുന്ന ചിഹ്നങ്ങള്‍ കൂടിയുണ്ടായിരിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

Rolls-Royce Needs Indian symbol for special Edition

ഇന്ത്യ ഒരു വര്‍ണാഭമായ രാജ്യമാണെന്ന് തിരിച്ചറിയുന്നു റോള്‍സ് റോയിസിന്റെ വളരുന്ന വിപണികളുടെ കാര്യസ്ഥനായ ഹെര്‍ഫ്രീഡ് ഹസെനോഹള്‍. ഇന്ത്യയിലെ ഓരോ ദേശത്തിനും അതിന്റേതായ ദേശീയതയുണ്ട്. ഇവയെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പൊതുചിഹ്നവും തീമും തങ്ങള്‍ക്ക് ഇനിയും ലഭിക്കേണ്ടതായിട്ടാണുള്ളതെന്നും ഹെര്‍ഫ്രീഡ് പറഞ്ഞു.

Most Read Articles

Malayalam
English summary
Rolls-Royce will bring out a special edition car to India with an Indian symbol in it.
Story first published: Friday, September 13, 2013, 10:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X