റോള്‍സ് റോയ്‌സ് റൈത് അടുത്തയാഴ്ച ഇന്ത്യയില്‍

റോള്‍സ് റോയ്‌സില്‍ നിന്നുള്ള ഏറ്റും കരുത്തുറ്റ കാറായ റെയ്ത് അടുത്തയാഴ്ച ഇന്ത്യയിലെത്തും. തിയ്യതി സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല ഇതുവരെ. 23ന് എത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ച്ച് മാസത്തില്‍ നടന്ന ജനീവ മോട്ടോര്‍ ഷോയിലാണ് റെയ്ത് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ കാര്‍ പിന്നീട് യുകെയില്‍ ലോഞ്ച് ചെയ്യുകയുമുണ്ടായി. ഇന്ത്യന്‍ വരവ് സംബന്ധിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കമ്പനി കാര്യങ്ങള്‍ രഹസ്യമാക്കി വെക്കുകയായിരുന്നു. കുറച്ചു ദിവസം മുമ്പ് റെയ്തിനെ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയതോടെയാണ് വാഹനത്തിന്റെ വരവ് സംബന്ധിച്ച അന്വേഷണങ്ങള്‍ മുറുകിയത്.

Rolls Royce Wraith To Be Launched In India Next Week

റോള്‍സ് റോയ്‌സ് ഇന്നുവരെ ഇറക്കിയിട്ടുള്ളതില്‍ വെച്ചേറ്റവും കരുത്തുറ്റതും സ്‌പോര്‍ടിയുമായ കാറാണിത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനു കീഴില്‍ ബെന്‍ലെ നടത്തുന്ന മുന്നേറ്റങ്ങള്‍ക്കുള്ള റോള്‍സ് റോയ്‌സിന്റെ മറുപടിയാണ് ഈ കരുത്തുറ്റ കൂപെ പതിപ്പ്. ബെന്‍ലെ ഫ്‌ലൈയിംഗ് സ്പര്‍ കൂപെയെയാണ് റോള്‍സ് റോയ്‌സ് റൈത് ലക്ഷ്യം വെക്കുന്നത്.

Rolls Royce Wraith To Be Launched In India Next Week

6.6 ലിറ്റര്‍ ശേഷിയുള്ള ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി12 പെട്രോള്‍ എന്‍ജിനാണ് റൈതിലുള്ളത്. ഒരു സൂപ്പര്‍കാറിന് സമാനമായ കുതിരശക്തി (624) പുറത്തെടുക്കുന്നു ഈ എന്‍ജിന്‍. ചക്രങ്ങളിലേക്ക് 800 ന്യൂട്ടണ്‍ മീറ്റര്‍ വീര്യം പകരുവാനും എന്‍ജിന് സാധിക്കുന്നു.

Rolls Royce Wraith To Be Launched In India Next Week

100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ റൈത് എടുക്കുന്ന സമയം 4.6 സെക്കന്‍ഡാണ്. ഈ വേഗതയോട് താദാത്മ്യപ്പെടുന്ന തരത്തില്‍ സസ്‌പെന്‍ഷന് കടുപ്പമേറ്റിയിട്ടുണ്ട്. റോള്‍സ് റോയ്‌സിന്റെ പൊതു സ്വഭാവങ്ങളില്‍ നിന്ന് ഈ വാഹനം വ്യതിചലിക്കുന്നത് ഇത്തരത്തിലാണ്. ഇതില്‍ എല്ലാം സുഖസൗകര്യങ്ങളില്‍ കേന്ദ്രീകരിക്കുന്നില്ല; മറിച്ച് പ്രകടനത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കിയിരിക്കുന്നു.

Rolls Royce Wraith To Be Launched In India Next Week

ഡൈനമിക് ട്രാന്‍സ്മിഷന്‍ അടക്കമുള്ള നിരവധി അത്യാധുനിക സവിശേഷതകളാണ് വാഹനത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. സാറ്റലൈറ്റ് നിരീക്ഷണത്തിലൂടെ മുന്‍പിലുള്ള പാതയെ മനസ്സിലാക്കുകയും അതിനനുസരിച്ച് കൃത്യമായ ഗിയര്‍നില തെരഞ്ഞെടുക്കുകയും ചെയ്യുന്നു ഡൈനമിക് ട്രാന്‍സ്മിഷനില്‍. ഇന്റീരിയര്‍ റൂഫില്‍ 1,340 എല്‍ഇഡി ലൈറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെ ഓര്‍മിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Rolls Royce Wraith, the sportiest Rolls Royce ever, will makes it arrive in India next week, possibly on 23rd.
Story first published: Wednesday, August 14, 2013, 18:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X