ജൂണ്‍ 5ന് സ്കോഡ സൗജന്യ മലിനീകരണ പരിശോധനാ ക്യാമ്പ്

Posted By:
To Follow DriveSpark On Facebook, Click The Like Button
Skoda Rapid
ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്. അന്തരീക്ഷ മലിനീകരണത്തിന്‍റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും മികച്ച സംഭാവനകള്‍ വരുന്ന സ്രോതസ്സുകളില്‍ ഒന്ന് ഓട്ടോമൊബൈലുകളാണ്. ആഗോള താപനത്തെ പ്രതിരോധിക്കേണ്ട ആവശ്യകത ലോകരാഷ്ട്രീയം തിരിച്ചറിഞ്ഞതോടെ ഈ വഴിക്ക് ചിന്തിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഓട്ടോമൊബൈല്‍ ഉലകം.

ഇക്കൊല്ലത്തെ ലോക പരിസ്ഥിതി ദിനത്തില്‍ സ്കോഡ, സിയാമുമായി ചേര്‍ന്ന് ഒരു ഏകദിന മലിനീകരണ പരിശോധനാ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വിഷയത്തിന്‍റെ ഗൗരവം പ്രമാണിച്ചാണ് സിയാം സ്കോഡയുമായി സഹകരിക്കുന്നത്. മലിനീകരണ നിയന്ത്രണം ഇന്ത്യയെ പോലൊരു രാഷ്ട്രത്തില്‍ വളരെ പ്രാധാന്യമുള്ള സംഗതിയാണെന്ന് പറയേണ്ടതില്ലല്ലോ.

രാജ്യത്തെമ്പാടുമുള്ള സ്കോഡ ഡീലര്‍ഷിപ്പുകളില്‍ ഈ ക്യാമ്പ് നടക്കും. വെറും പുക പരിശോധന മാത്രമായിരിക്കില്ല ക്യാമ്പില്‍ ലഭിക്കുന്ന സേവനം. കാറിന്‍റെ മെയിന്‍റനന്‍സ് സംബന്ധിച്ച വിലപ്പെട്ട നിര്‍ദ്ദേശങ്ങളും ലഭിക്കും.

കരിമ്പുക പരിശോധന, എന്‍ജിന്‍ പരിശോധന തുടങ്ങിയ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്. പണമടച്ച് ലഭ്യമാക്കാവുന്ന സേവനങ്ങള്‍ വേറെയുണ്ടായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.

സ്കോഡയുടെ മിക്കവാറും ഡീലര്‍മാര്‍ ഈ സേവന പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുള്ളതായി കമ്പനിയുടെ പ്രസ്താവന അറിയിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സികോഡയും സിയാമും ചേര്‍ന്നുള്ള പിയുസി (പൊല്യൂഷന്‍ അണ്ടര്‍ കണ്ട്രോള്‍) സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണെന്നും പ്രസ്താവന പറയുന്നു.

English summary
Skoda India will organise a Free Pollution Check Camp on June 5, 2013.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark