സാങ്‌യോങ് കൊറാന്‍ഡോക്ക് ആദ്യ മുഖം മിനുക്കല്‍

Posted By:

സാങ്‌യോങ് കൊറാന്‍ഡോ സി കോംപാക്ട് എസ്‌യുവി ഇന്ത്യയിലേക്ക് വരാന്‍ ഏറെ സാധ്യതകളുള്ള വാഹനമാണ്. അര്‍ബന്‍ ലെയ്ഷ്വര്‍ വാഹനം എന്നാണ് സാങ്‌യോങ് ഈ ക്രോസ്സോവറിനെ വിളിക്കുന്നത്. നഗരപ്രദേശങ്ങളിലെ ഉപയോഗ സാധ്യതകളാണ് ഈ പേരിന് പിന്നില്‍.

സാങ്‌യോങ്ങിന്റെ സൗന്ദര്യശാസ്ത്രമായ 'ഡൈനമിക് മോഷന്‍' ആണ് ഈ വാഹനത്തിന്റെയും നിര്‍മിതിക്കു പിന്നിലുള്ളത്. എസ്‌യുവി ശൈലിയില്‍ ഒരു ഫാമിലി കാര്‍ നിര്‍മിക്കുകയായിരുന്നു സാങ്‌യോങ്. പുതിയ കാലത്തിന്റെ ആവശ്യകതകളെ കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു നിര്‍മിതിയാണിത്. ഇന്ത്യന്‍ നിരത്തുകളില്‍ പലപ്പോഴായി ഇവനെ ടെസ്റ്റ് ചെയ്യുന്ന രൂപത്തില്‍ നമ്മള്‍ കണ്ടെത്തിയിരുന്നു. 2011ല്‍ പുറത്തിറങ്ങിയ സാങ്‌യോങ് കൊറാന്‍ഡോ സി-ക്ക് ആദ്യമായി ലഭിക്കുന്ന ഈ മുഖം മിനുക്കല്‍ നമുക്ക് തീര്‍ച്ചയായും ഒരു വാര്‍ത്തയാണ്.

To Follow DriveSpark On Facebook, Click The Like Button
എക്സ്റ്റീരിയര്‍

എക്സ്റ്റീരിയര്‍

പ്രധാനപ്പെട്ട എക്സ്റ്റീരിയര്‍ മാറ്റങ്ങള്‍ മുഖത്തുതന്നെ കണ്ടെത്താവുന്നതാണ്. ഫ്രണ്ട് ഗ്രില്‍, എയര്‍ഡാം എന്നിവയുടെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഫോഗ് ലാമ്പ് പ്രദേശത്തിനും ചെറിയ തോതിലുള്ള മാറ്റം വന്നിരിക്കുന്നു. ഗ്രില്‍ ബോഡി കളറില്‍ വരുന്നതായി സാങ്‌യോങ്ങില്‍ നിന്നുള്ള പത്രക്കുറിപ്പ് പറയുന്നുണ്ട്.

Ssangyong Korando C Facelift Gets Unveiled In Korea

കറുപ്പ് രാശി കലര്‍ത്തിയ, എല്‍ഇഡി പൊസിഷന്‍ ലൈറ്റുകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് പുതിയ കൊറാന്‍ഡോ സി-ക്കുള്ളത്. 18 ഇഞ്ച് അലോയ് വീലുകളും പുതിയതാണ്.

ഇന്‍റീരിയർ

ഇന്‍റീരിയർ

ഡാഷ്‌ബോര്‍ഡില്‍ കുടുതല്‍ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതായി പറയുന്നു. ഇന്‍സ്ട്രുമെന്റ് പാനല്‍ പുതിയതാണ്. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 7 ഇഞ്ച് ടച്ച സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 3ഡി മാപ്പുകള്‍, ഹര്‍മാന്‍/കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, സ്മാര്‍ട് കീ സിസ്റ്റം തുടങ്ങിയ സന്നാഹങ്ങളാണ് അകത്തുള്ളത്.

Ssangyong Korando C Facelift Gets Unveiled In Korea

ഇന്ധനക്ഷമത കൂട്ടുക എന്ന ഉദ്ദേശ്യത്തോടെ ചില ട്യൂണിംഗ് പണികള്‍ നടത്തിയിട്ടുണ്ട് വാഹനത്തില്‍ സാങ്‌യങ്. ഇന്ധനക്ഷമത 8.4 ശതമാനം കണ്ട് ഉയര്‍ന്നതായി കമ്പനി അവകാശപ്പെടുന്നു. 2 വീല്‍ ഡ്രൈവില്‍ ലിറ്ററിന് 12.8 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു വാഹനം. മാന്വല്‍ ട്രാന്‍സ്മിഷനിലാണെങ്കില്‍ ഇത് ലിറ്ററിന് 17.2 കിലോമീറ്റര്‍ കണ്ട് ഉയരും.

English summary
Ssangyong Korando C, the compact premium SUV, introduced in South Korea in 2011, has received its first facelift.
Story first published: Thursday, August 8, 2013, 12:00 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark