സുസൂക്കി കയറ്റുമതികളെല്ലാം ഇന്ത്യയില്‍ നിന്ന്

ജപ്പാന്‍ കാര്‍ നിര്‍മാതാവ് സുസൂക്കിയുടെ എല്ലാ കയറ്റുമതി ഇടപാടുകളും ഇന്ത്യയിലേക്ക് മാറ്റുമെന്ന് മാരുതി സുസൂക്കി തലവന്‍ ആര്‍സി ഭാര്‍ഗവ അറിയിക്കുന്നു. ലൈവ്മിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഭാര്‍ഗവ ഇക്കാര്യം വെളിപ്പെടുത്തിയത്.

അടുത്ത വര്‍ഷം തന്നെ കയറ്റുമതി പരിപാടികള്‍ തുടങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്. കയറ്റുമതി പൂര്‍ണണായും ഇന്ത്യയിലേക്ക് മാറ്റുമെന്നാണ് പറയുന്നത്.

Suzuki To Shift Its Export Operations To India

നിലവില്‍ സുസൂക്കിയുടെ മാതൃദേശമായ ജപ്പാനില്‍ നിന്നാണ് ഇപ്പോള്‍ ഭൂരിഭാഗം കാറുകളും കയറ്റിവിടുന്നത്. വികസിതമായ സാമ്പത്തിക അന്തരീക്ഷം ജപ്പാനില്‍ നിന്നുള്ള കയറ്റുമതിയുടെ ചെലവ് കൂട്ടുന്നുണ്ട്. ഇന്ത്യയിലാണെങ്കില്‍ മാരുതി സുസൂക്കി കാര്യമായ ശമ്പളമൊന്നും നല്‍കാതെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊള്ളും എന്നതൊരു പ്ലസ് പോയിന്റാണ്.

മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലേക്കും ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, വടക്കു കിഴക്കനേഷ്യ എന്നിവിടങ്ങളിലേക്കുമെല്ലാമുള്ള കയറ്റുമതി ഇന്ത്യയില്‍ നിന്നാണ് 2014 അവസാനം മുതല്‍ നടത്തുക. ഭൂമിശാസ്ത്രപരമായ കാരണങ്ങളും ഈ തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ദില്ലിയിലെ വസന്ത് കഞ്ജില്‍ സുസൂക്കിയുടെ കയറ്റുമതി ഓഫീസ് കേന്ദ്രീകരിക്കും. മാരുതി സുസൂക്കിയുടെ ഹെഡ്ക്വാര്‍ടേഴ്‌സ് റിപ്പോര്‍ടിംഗ് ഓഫീസായി പ്രവര്‍ത്തിക്കും.

Most Read Articles

Malayalam
English summary
Suzuki will shift almost it's entire export operations to India before the end of the 2014 fiscal year, R.C. Bhargava, chairman of Maruti Suzuki India Ltd has said.
Story first published: Wednesday, December 18, 2013, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X