മാൻസ ടെസ്റ്റ് ചെയ്താൽ ഋത്വിക്കിനെ കാണാം!

Posted By:

ദീപാവലി ആഘോഷങ്ങളും ക്രിഷ് 3-യുടെ വിപണി പ്രവേശവും ഏതാണ്ട് ഒരേ സമയത്ത് നടക്കുന്നു എന്നതാണ് പ്രത്യേകത. ഈ അസുലഭസംഗമത്തെ മുതലെടുക്കാന്‍ ടാറ്റ തീരുമാനമെടുത്തു കഴിഞ്ഞു. ടാറ്റ മാന്‍സ ക്ലബ് ക്ലാസ് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് ക്രിഷുമായി സന്ധിക്കുവാനുള്ള സാഹചര്യം ഒരുക്കിത്തരുമെന്നാണ് ടാറ്റ പറയുന്നത്.

ഇക്കാര്യം ഋത്വിക് റോഷന്‍ തന്നെ പ്രഖ്യാപിക്കുന്ന ചെറിയൊരു വീഡിയോയും ടാറ്റ പുറത്തുവിട്ടിട്ടുണ്ട്. ചിത്രങ്ങളും വീഡിയോയും താഴെ കാണാം.

Tata Manza Club Class And Krish

ടച്ച്‍സ്ക്രീന്‍ മള്‍ടിമീഡിയ നേവിഗേഷന്‍, ഓട്ടോ ക്ലൈമറ്റ് എസി, ഇറ്റാലിയന്‍ ലതര്‍ അപ്‍ഹോള്‍സ്റ്ററി, പുതിയ ഡിസൈനിലുള്ള 8 സ്പോക് അലോയ് വീലുകള്‍, കൂടുതല്‍ ക്രോം സാന്നിധ്യം തുടങ്ങിയ പുതു സവിശേഷതകള്‍ ഈ വാഹനത്തില്‍ കാണാം.

Tata Manza Club Class And Krish

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ആദ്യമായി മാന്‍സയില്‍ അവതരിപ്പിക്കുന്നു. ഇത് ഉയര്‍ന്ന രണ്ട് വേരിയന്‍രുകളില്‍ ലഭ്യമാകും.

Tata Manza Club Class And Krish

കൊച്ചി എക്സ്ഷോറൂം നിരക്ക് പ്രകാരം 6,08,719 രൂപയിലാണ് ടാറ്റ മാൻസ ക്ലബ് ക്ലാസിന് വില തുടങ്ങുന്നത്.

Tata Manza Club Class And Krish

1248സിസി ശേഷിയുള്ള ക്വാഡ്രാജെറ്റ് പെട്രോൾ എൻജിനാണ് മാൻസയിൽ ഘടിപ്പിച്ചിരിക്കുന്നത്. 88.8 കുതിരകളുടെ കരുത്ത് (4000 ആർപിഎമ്മിൽ) ഈ എൻജിനുണ്ട്. 1730-3000 ആർപിഎമ്മിൽ 200 എൻഎം ചക്രവീര്യം വാഹനം പകരുന്നു.

വീഡിയോ

വീഡിയോ

English summary
Tata Motors offers Meet Krishh program by booking a Manza Club Class Test Drive.
Story first published: Friday, October 18, 2013, 17:34 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark