ടാറ്റ മോട്ടോഴ്‌സ് മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നു

ടാറ്റ മോട്ടോഴ്‌സ് അത്യാധുനികമായ 'മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം' നിര്‍മിക്കാനൊരുങ്ങുന്നു. നിലവില്‍ ഫോക്‌സ്‌വാഗണ്‍ ഉപയോഗിക്കുന്ന എംഎല്‍ബി, എംക്യുബി പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായ ഒന്നാണ് ടാറ്റ നിര്‍മിക്കുക. 2015ടു കൂടി പുതിയ പ്ലാറ്റ്‌ഫോമില്‍ വാഹനങ്ങള്‍ നിര്‍മിച്ചു തുടങ്ങണം എന്നാണ് കമ്പനി ആഗ്രഹിക്കുന്നത്.

ടാറ്റ മോട്ടോഴ്‌സ് റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ തലവന്‍ ഡോ. ടിം ലെവര്‍ടണ്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ടാറ്റയുടെ വരും തലമുറ വാഹനങ്ങളെയെല്ലാം ഈ പ്ലാറ്റ്‌ഫോം പേറുമെന്ന് ടിം വ്യക്തമാക്കുന്നു.

Advanced Modular Platform

പുതിയ മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമിനോടൊപ്പം ഒരു മോണോകോക്ക് അടിസ്ഥാന ശില്‍പം കൂടി നിര്‍മിക്കും. ഈ അടിസ്ഥാന ശില്‍പത്തിന് ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, കോംപാക്ട് എസ്‌യുവികള്‍ എന്നിവയെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും.

മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം

മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം

റിനോ-നിസ്സാന്‍ സിഎംഎഫ് പ്ലാറ്റ്‌ഫോം, ഫോഡിന്റെ വണ്‍ ഫോഡി, ജനറല്‍ മോട്ടോഴ്‌സിന്റെ ഡി2 ഡബിള്‍ എക്‌സ് പ്ലാറ്റ്‌ഫോം എന്നിവയെല്ലാം മൊഡ്യൂലാര്‍ ഘടനയിലുള്ളവയാണ്. ഫോക്‌സ്‌വാഗണിന്റെ എല്‍എല്‍ബി, എംക്യുബി പ്ലാറ്റ്‌ഫോമുകള്‍ നമുക്ക് ഏറെ പരിചിതമാണ്.

മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം

മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം

ഒരേ പ്ലാറ്റ്‌ഫോമില്‍ തന്നെ വിവിധ തരം വാഹനങ്ങള്‍ നിര്‍മിക്കാന്‍ കഴിയും എന്നതാണ് മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമിന്റെ ഗുണം. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കുവാന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ഈയിടെയായി ഉത്സാഹം കൂടിയിട്ടുണ്ട്. ചെലവ് വന്‍ തോതില്‍ കുറയുമെന്നതും പുതിയ സാങ്കേതികതകള്‍ പ്ലാറ്റ്‌ഫോമിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ എളുപ്പമാണെന്നതും, ഉല്‍പാദനസമയം കുറയ്ക്കുന്നുവെന്നതുമെല്ലാം മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമിന്റെ ഗുണഗണങ്ങളാണ്.

മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം

മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം

എന്‍ജിന്‍ ഉറപ്പിക്കുന്ന ഭാഗം ഒഴിച്ച് എവിടെയും മാറ്റം വരുത്താന്‍ കഴിയും എന്നതാണ് എംക്യുബി പ്ലാറ്റ്‌ഫോം, എല്‍എല്‍ബി പ്ലാറ്റ്‌ഫോം എന്നിവയുടെ പ്രധാന ഗുണം. മാറ്റങ്ങളെന്നത് വലിപ്പത്തിന്റെ കാര്യത്തിലും നിര്‍മാണത്തിനുപയോഗിക്കുന്ന ദ്രവ്യങ്ങളുടെ കാര്യത്തിലുമെല്ലാം സാധ്യമാണ്.

മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം

മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം

ഫോക്‌സ്‌വാഗണ്‍ എംഎല്‍ബി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് വലിയ വാഹനങ്ങള്‍ക്കായാണ്. എംക്യുബിയില്‍ ചെറു സെഡാനുകളും ഹാച്ച്ബാക്കുകളും നിര്‍മിക്കുന്നു.

Most Read Articles

Malayalam
English summary
Tata Motors has major plans to develop its very own modular platform, called Advanced Modular Platform (AMP) that will support its future vehicle lineup post 2015.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X