ടാറ്റ പ്രീമിയം ഹാച്ച്ബാക്ക് വരുന്നൂ!

Posted By:

ഇന്ത്യന്‍ നിരത്തുകളില്‍ പ്രീമിയം ഹാച്ച്ബാക്കുകള്‍ ഇറക്കുവാന്‍ ടാറ്റ മോട്ടോഴ്സ് പദ്ധതിയിടുന്നു. ടാറ്റയിലെ ചില ഉദ്യോഗസ്ഥരില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. കമ്പനിയുടെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടറായ കാള്‍ സ്ലിം ഈ വഴിക്കുള്ള നീക്കങ്ങളില്‍ പ്രത്യേക താല്‍പര്യമെടുക്കുന്നതായാണ് കേള്‍ക്കുന്നത്. നേരത്തെ ഷെവര്‍ലെ ഇന്ത്യയുടെ തലവനായിരുന്ന സാള്‍ സ്ലിം സ്പാര്‍ക്, ബീറ്റ് എന്നീ വിജയിച്ച പ്രീമിയം മോഡലുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ്.

എക്സ്0 എന്ന രഹസ്യനാമത്തിലാണ് പ്രീമിയം ഹാച്ച്ബാക്കിന്‍റെ ആലോചനകള്‍ പുരോഗമിക്കുന്നത്.

Tata Megapixel

യുവാക്കളെ ആകര്‍ഷിക്കാന്‍ പറ്റുന്ന വിധത്തിലുള്ള ഒരു നിര്‍മിതിയായിരിക്കണം പുതിയ വാഹനമെന്ന് ടാറ്റ കരുതുന്നു. നിലവില്‍ ടാക്സി ഡ്രൈവര്‍മാരെ ആകര്‍ഷിക്കാന്‍ ടാറ്റ കാണിക്കുന്ന മിടുക്ക് യുവാക്കളെയോ മറ്റ് ഉപഭോക്താക്കളെയോ ആകര്‍ഷിക്കുന്ന കാര്യത്തില്‍ കാണുന്നില്ല. ഇത് വിപണിയുടെ വലിയൊരു പങ്കില്‍ നിന്ന് ടാറ്റയെ അകറ്റി നിറുത്തുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായ ഒരു പ്രവണത വളര്‍ത്തുകയും ചെയ്യുകയാണ്.

വിഷയത്തില്‍ ടാറ്റ മോട്ടോഴ്സ് പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. നിലവില്‍ പക്കലുള്ള ഇന്‍ഡിക പ്ലാറ്റ്ഫോമില്‍ തന്നെയായിരിക്കും കാറിന്‍റെ നിര്‍മിതി. എന്നാല്‍ ഇന്‍ഡിക കാര്‍ നിരകളുടെ ഡിസൈനുകളില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തമായിരിക്കും പുതിയ കാറിന്‍റെ ഡിസൈന്‍. ബോഡി പാനലുകളില്‍ 75 ശതമാനം കണ്ട് രൂപപരമായ വ്യതിയാനം വരുത്തും.

1.05 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനും 1.2 ലിറ്ററിന്‍റെ ടര്‍ബോ പെട്രോള്‍ എന്‍ജിനും വാഹനത്തില്‍ ഘടിപ്പിക്കും. മാസത്തില്‍ 40,000ത്തോളം യൂണിറ്റ് വിറ്റഴിക്കാന്‍ കഴിയുന്ന വിധത്തില്‍ വാഹനത്തെ വിപണിയില്‍ വിജയിപ്പിക്കാനുള്ള തന്ത്രങ്ങളൊരുക്കുകയാണ് ടാറ്റ. പാസഞ്ചര്‍ വാഹന വിപണിയുടെ 20% ശതമാനം ഈ കാര്‍ വഴി കൈക്കലാക്കണമെന്നാണ് ടാറ്റ മോഹിക്കുന്നത്.

സ്കോഡ ഫാബിയ, ഷെവര്‍ലെ ബീറ്റ്, ഫോഡ് ഫിഗോ തുടങ്ങിയ വാഹനങ്ങളെയാണ് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ലക്ഷ്യമിടുക.

English summary
Tata Motors is planning to bring out a new hatchback on the platform of the Indica.
Story first published: Monday, February 11, 2013, 14:49 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark