ടാറ്റ നാനോ ഡീസലിനെ ദില്ലിയില്‍ കാണാം

2014 ഫെബ്രുവരി 7ന് തുടങ്ങുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ നാനോയുടെ ഡീസല്‍ പതിപ്പ് അവതരിപ്പിക്കപ്പെടും. നാനോയെക്കൂടാതെ ചില കണ്‍സെപ്റ്റുകളും ടാറ്റയുടേതായി എത്തുമെന്നാണ് അറിയുന്നത്. പ്രൊജക്ട ഫാല്‍ക്കണ്‍ എന്ന പേരില്‍ ടാറ്റ വികസിപ്പിച്ചെടുക്കുന്ന വരുംതലമുറ കാറുകളായിരിക്കും ഇവ.

രണ്ട് ഫാല്‍ക്കണ്‍ കാറുകളാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വിലണിയിലുള്ള വിസ്ത ഹാച്ചബാക്കിനും മാന്‍സ സെഡാനും പകരം നില്‍ക്കുന്നതായിരിക്കും ഈ വാഹനങ്ങള്‍.

Tata Nano Diesel Coming To Auto Expo

ഡീസല്‍ നാനോ വരുന്നത് വെറുമൊരു എന്‍ജിന്‍ പതിപ്പായിട്ടല്ല. കാര്യപ്പെട്ട ചില മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. ഈ വാഹനത്തെ തീര്‍ച്ചയായും വരുംതലമുറ നാനോ എന്ന് വിശേഷിപ്പിക്കാന്‍ കഴിയും. ഇക്കാരണത്താല്‍ തന്നെ ഫാല്‍ക്കണ്‍ കാറുകളുടെ പ്രദര്‍ശനത്തോളം തന്നെ പ്രാധാനം നാനോ ഡീസല്‍ പതിപ്പിനും ലഭിക്കുന്നു.

ടാറ്റ നാനോ കാറിനെ പലയിടങ്ങളില്‍ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി ചിത്രങ്ങള്‍ ഇതിനകം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. 800 സിസി ഡീസല്‍ എന്‍ജിനാണ് നാനോയില്‍ ഘടിപ്പിക്കുക. ഇന്ത്യയില്‍ ലഭ്യമായതില്‍ വെച്ചേറ്റവും ചെറിയ ഡീസല്‍ എന്‍ജിനായിരിക്കും ഇത്.

ലിറ്ററിന് 35 കിലോമീറ്ററിന്റെ ചുറ്റുപാടിലുള്ള മൈലേജ് പകരാന്‍ ഈ എന്‍ജിന് സാധിക്കേണ്ടതാണ്. ഈ ടൂ സിലിണ്ടര്‍ എന്‍ജിനോട് ഒരു ടര്‍ബോചാര്‍ജര്‍ കൂടി ഘടിപ്പിച്ചിട്ടുണ്ട്. 40 കുതിരകളുടെ കരുത്താണ് എന്‍ജിന്‍ പകരുന്നത്.

ഇന്ത്യയില്‍ ഏറ്റവും ഇന്ധനക്ഷമതയേറിയ വാഹനമായി മാറും പുതിയ ടാറ്റ നാനോ. ഇത് വില്‍പന കാര്യമായി വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നു തന്നെയാണ് ടാറ്റയുടെ പ്രതീക്ഷയും. നിലവില്‍ പെട്രോള്‍, സിഎന്‍ജി പതിപ്പുകളാണ് നാനോയ്ക്കുള്ളത്. 1.5 ലക്ഷത്തില്‍ തുടങ്ങി 2.77 ലക്ഷത്തില്‍ അവസാനിക്കുന്നു വിലകള്‍.

Most Read Articles

Malayalam
English summary
At the 2014 Indian Auto Expo, which starts on 7th February, Tata Motors will have at least three reveals to make, two of them being the Project Falcon cars.
Story first published: Saturday, December 28, 2013, 15:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X