ടെസ്‌ല മോഡല്‍ എസ്സിന് അസാധാരണ ക്രാഷ് ടെസ്റ്റ് റേറ്റിംഗ്

Posted By:

നമ്മുടെ മാരുതി ആള്‍ട്ടോ കെ10 ഈയിടെ ലാറ്റിന്‍ എന്‍സിഎപി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിന് വിധേയമായതും പാണ്ടിലോറിക്കടിയില്‍ തവള പെട്ടതുപോലെ പരിണമിച്ചതുമായ കഥ ഞങ്ങള്‍ നേരത്തെ നിങ്ങളുമായി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കയില്‍ നിന്ന് വരുന്ന ഒരു വാര്‍ത്ത ഒരു ക്രാഷ് ടെസ്റ്റില്‍ ടെസ്‌ല മോഡല്‍ എസ് ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ അസാധാരണമായ സുരക്ഷാ റേറ്റിംഗ് കൈവരിച്ചതിനെക്കുറിച്ചാണ്. യുഎസ്സിലെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനാണ് ടെസ്റ്റ് നടത്തിയത്. അഡ്മിനിസ്‌ട്രേഷന്‍ ഇന്നേവരെ ടെസ്റ്റ് നടത്തിയിട്ടുള്ളവയില്‍ വെച്ച് ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന ബഹുമതിയാണ് ടെസ്‌ലക്ക് ലഭിച്ചിരിക്കുന്നത്.

സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ സാധാരണ നല്‍കാറുള്ള പരമാവധി റേറ്റിംഗ് 5 സ്റ്റാര്‍ ആണ്. എന്നാല്‍ ടെസ്‌ല സമ്പാദിച്ചത് 5.4 സ്റ്റാര്‍ റേറ്റിംഗും!

ടെസ്‌ല സെഡാന്‍ അതിന്റെ സെഗ്മെന്റിലുള്ള വാഹനങ്ങളെ മാത്രമല്ല മറികടന്നിരിക്കുന്നത്. എസ് യു വി, മിനിവാന്‍, ഹാച്ച്ബാക്ക് സെഗ്മെന്റുകളിലൊന്നും ഒരു വാഹനനവും ഇത്തരമൊരു റേറ്റിംഗ് ഇന്നേവരെ നേടിയിട്ടില്ല.

ടെസ്‌ല ഒരു ഇലക്ട്രിക് കാര്‍ ആണെന്നത് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുവാന്‍ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. എന്‍ജിനിന്റെ അഭാവം മൂലം ഇടിയുടെ ആഘാതം മുന്‍ കാബിനിലേക്ക് വലിയ തോതില്‍ പടരുന്നില്ല.

<center><iframe width="600" height="450" src="//www.youtube.com/embed/ML2KjY9ojnc" frameborder="0" allowfullscreen></iframe></center>

English summary
The Model S set a world record by scoring five stars, not just overall, but in every sub category of test conducted by NHTSA.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark