ടൊയോട്ട ഇന്നോവയ്ക്ക് മുഖം മിനുക്കല്‍

Posted By:

ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ടതിന് ശേഷം ടൊയോട്ട ഇന്നോവയ്ക്ക് രണ്ട് വലിയ മുഖം മിനുക്കലുകള്‍ ലഭിച്ചിട്ടുണ്ട്. ഇടയ്ക്കും തലയ്ക്കുമായി ഓരോരോ ലിമിറ്റഡ് എഡിഷനുകളും പ്രത്യേക പതിപ്പുകളും ഇറക്കി ഉപഭോക്താക്കളെ സജീവമാക്കുവാനും ടൊയോട്ടശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയുടെ സമയത്താണ് വാഹനത്തിന് ഒരു മുഖം മിനുക്കല്‍ ലഭിച്ചത്. അടുത്ത ഓട്ടോ എക്‌സ്‌പോയിലേക്ക് ഇനി മാസങ്ങള്‍ മാത്രം നിലനില്‍ക്കേ, ഒരു പുതിയ മുഖം മിനുക്കല്‍ പദ്ധതിയുടെ മണമടിക്കുന്നു, കുറച്ചു ദൂരെനിന്ന്.

ഇന്തോനീഷ്യയില്‍ ഇന്നോവയ്ക്ക് ഒരു മുഖം മിനുക്കല്‍ ലഭിച്ച വിവരം പുറത്തുവരുന്നു. കിജാംഗ് എന്ന പേരിലാണ് അവിടെ ഇന്നോവ വിറ്റഴിക്കപ്പെടുന്നത്. ഇന്ത്യയിലേക്ക് വരാനിരിക്കുന്ന മുഖം മിനുക്കല്‍ ഇതുതന്നെയാണോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.

മുന്‍വശത്തെ പരിഗണിച്ചാല്‍, നിലവില്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന ഇന്നോവയില്‍ നിന്ന് വലിയ വ്യത്യാസമാണ് ഇന്തോനീഷ്യയില്‍ പുതുതായി ഇറങ്ങാനിരിക്കുന്ന വാഹനത്തിനുള്ളത്. കുറച്ചധികം കനം കുറഞ്ഞ ബംപറാണ് കാണുന്നത്. എയര്‍ ഡാം ചെറുതാണ്. ക്രോമിയം പണികള്‍ കാര്യമായി കാണുന്നുണ്ട്. ഫോഡ്‌ലാമ്പ് ഇടത്തിന്റെ ഡിസൈനില്‍ വലിയ മാറ്റം വന്നിരിക്കുന്നു.

പിന്‍വശത്ത് ഡോര്‍ ഹാന്‍ഡിലില്‍ മുഴുവനായും ക്രോമിയം പൂശിയതായി കാണാം. ഡോര്‍ ഹാന്‍ഡിലിനോട് ചേര്‍ത്താണ് ബ്രേക് ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നത്.

Toyota Innova Facelift

ഇന്ത്യയിലെത്താനുള്ള മുഖം മിനുക്കല്‍ ഇതുതന്നെയാകുമോ എന്ന സന്ദേഹത്തിന് സാധ്യതയുണ്ട്. നിലവിലെ ഇന്തോനീഷ്യന്‍ പതിപ്പ് ഇന്ത്യയിലേതില്‍ നിന്ന് വലിയ തോതില്‍ ഡിസൈന്‍ മാറ്റങ്ങള്‍ ഉള്ളതല്ല എന്നതുകൂടി കണക്കിലെടുക്കേണ്ടതുണ്ട്.

ടോപ് വേരിയന്റില്‍ ഒരു പുതിയ സൗണ്ട് സിസ്റ്റം ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നിങ്ങനെയുള്ള സുരക്ഷാ സന്നാഹങ്ങള്‍ സ്റ്റാന്‍ഡേഡ് ആയി നല്‍കുകയും ചെയ്യുന്നു. സാങ്കേതികമായി എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയതായി വിവരങ്ങളൊന്നുമില്ല. 2014 ഓട്ടോ എക്‌സ്‌പോയില്‍ പുതുക്കിയ ഇന്നോവയെ ഒരുപക്ഷെ കണ്ടെത്താന്‍ കഴിഞ്ഞേക്കും.

English summary
Indonesian Toyota Innova, the Kijang has got a facelift.
Story first published: Wednesday, August 21, 2013, 17:10 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark