ഫോര്‍ച്യൂണര്‍ 5 സ്പീഡ് ഓട്ടോമാറ്റിക്

Posted By:

ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ ഫോര്‍ച്യൂണര്‍ പ്രീമിയം എസ്‍യുവിയുടെ 5 സ്പീഡ് ഓട്ടോമാറ്റിക് വേരിയന്‍റ് ലോഞ്ച് ചെയ്തു. പുതിയ ഗിയര്‍ബോക്സ് ഡ്രൈവിംഗ് സുഖമുയര്‍ത്തുന്നതിലും കംഫര്‍ട്ട് വര്‍ധിപ്പിക്കുന്നതിലും വലുതായി പങ്കെടുക്കുമെന്ന് കമ്പനി അറിയിക്കുന്നു.

ഇതോടൊപ്പം മറ്റൊരു പ്രധാന തീരുമാനം തങ്ങള്‍ കൈക്കൊണ്ട വിവരവും ടൊയോട്ട അറിയിച്ചിട്ടുണ്ട്. ഫോര്‍ച്യൂണറിന് ഈയിടെ ഇറക്കിയ പ്രത്യേക പതിപ്പായ ടിആര്‍ഡി സ്പോര്‍ടിവോയെ ഒരു സ്റ്റാന്‍ഡേര്‍ഡ് പതിപ്പാക്കി മാറ്റും. ഈ പതിപ്പിന് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന അന്തംവിട്ട പ്രതികരണത്തോടുള്ള കമ്പനിയുടെ പ്രതികരണമാണിത്.

Toyota Fortuner

30 ലക്ഷത്തില്‍ താഴെ വിലവരുന്ന പ്രീമിയം എസ്‍യുവി വിഭാഗത്തില്‍ ഫോര്‍ച്യൂണര്‍ എതിരാളികളെ അടക്കിഭരിച്ചുവരികയാണ്. ഷെവര്‍ലെ കാപ്റ്റിവ, ഹോണ്ട സിആര്‍വി തുടങ്ങിയ വാഹനങ്ങളാണ് ഫോര്‍ച്യൂണറിന്‍റെ പിന്നാലെ വരുന്ന മറ്റ് കൊമ്പന്മാര്‍.

ലോഞ്ചിന് ശേഷം 41,000 ഫോര്‍ച്യൂണറുകള്‍ വിപണിയില്‍ വിറ്റഴിച്ചതായി കമ്പനി അവകാശപ്പെടുന്നുണ്ട്.

ടിആര്‍ടി സ്പോര്‍ടിവോ ശരിയായ എസ്‍യുവി പ്രാന്തന്മാരെ ലക്ഷ്യം വെച്ചിറക്കിയതാണ്. സംഗതി ലക്ഷ്യത്തില്‍ തന്നെ കൊണ്ടു. എയ്റോഡൈനമിക്സ് (കാറ്റുപിടിത്തം കുറയ്ക്കുന്നതിനായി ഡിസൈനില്‍ ചെയ്യുന്ന പണികളെ മൊത്തത്തില്‍ പറയുന്ന സംഗതി) കൂട്ടിയാണ് സ്പോര്‍ടിവോ വിപണിയിലെത്തിയത്.

English summary
Toyota Kirloskar Motor (TKM) has launched a five speed automatic variant of the Fortuner premium SUV today.
Story first published: Wednesday, January 16, 2013, 18:07 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark