എട്യോസ്, കാമ്രി ഹൈബ്രിഡുകള്‍ ഇന്ത്യയിലേക്ക്?

Posted By:

ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകളുടെ സാധ്യത ആരാഞ്ഞ് ടൊയോട്ട പഠനം നടത്തുന്നതായി റിപ്പോര്‍ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ അവരുടെ താല്‍പര്യങ്ങളെക്കുറിച്ചും, രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ചുമെല്ലാമാണ് പഠനം നടത്തുന്നത്. എട്യോസ്, കാമ്രി ഹൈബ്രിഡ് മോഡലുകള്‍ക്ക് വേണ്ടിയുള്ളതാണ് ഈ പഠനമെന്ന് കരുതപ്പെടുന്നു.

രാജ്യത്ത് ഹൈബ്രിഡ് കാറുകള്‍ക്ക് താത്വികമായി സാധ്യത കണ്ടെത്തിയാലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ വളരെയാണ്. കൂടാതെ, ഹൈബ്രിഡ് കാറുകളുടെ വില ഇന്ത്യന്‍ ഉപഭോക്താവിനെ സംബന്ധിച്ച് താങ്ങാവുന്നതല്ല. നേരത്തെ സിറ്റി ഹൈബ്രിഡ് വിപണിയിലെത്തിച്ച ഹോണ്ട വളരെ താമസിക്കാതെ തന്നെ പരിപാടി അവസാനിപ്പിച്ചിരുന്നു.

To Follow DriveSpark On Facebook, Click The Like Button
ടൊയോട്ടയുടെ പ്രയസ് ഹൈബ്രിഡ്

ടൊയോട്ടയുടെ പ്രയസ് ഹൈബ്രിഡ്

ടൊയോട്ടയുടെ പ്രയസ് ലോകത്തെമ്പാടും വലിയ പ്രിയം സൃഷ്ടിച്ച ഹൈബ്രിഡ് കാറാണ്. ഇന്ത്യയില്‍ പക്ഷെ സംഗതി പ്രവര്‍ത്തിച്ചില്ല. ഇറക്കുമതി നികുതിയും മറ്റുമായി വാഹനത്തിന്‍റെ വില 28 ലക്ഷത്തിനടുത്തെത്തും. 2010ല്‍ ലോഞ്ച് ചെയ്ത ഈ വാഹനം വെറും 170 എണ്ണമാണ് ഇതുവരെ വിറ്റുപോയത്.

ഹൈബ്രിഡ് സാങ്കേതികത

ഹൈബ്രിഡ് സാങ്കേതികത

ഹൈബ്രിഡ് സാങ്കേതികതയുടെ ചെലവിനെക്കാള്‍ അവയുടെ ഘടകഭാഗങ്ങളുടെ ഇറക്കുമതിച്ചെലവാണ് താങ്ങാനാവാത്തത്. ഈ വഴിക്ക് ചില സര്‍ക്കാര്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നടപ്പിലാകാന്‍ സമയമെടുക്കും. ഇന്ത്യയില്‍ കമ്പനികള്‍ ഉല്‍പാദനം തുടങ്ങുകയല്ലാതെ ഇപ്പോള്‍ മറ്റ് വഴികളൊന്നുമില്ല വില കുറയ്ക്കാന്‍. ടൊയോട്ടയുടെ ചിന്ത ഈ വഴിക്കാകാനാണ് സാധ്യത. ഹോണ്ട സിറ്റിയുടെ ഉദാഹരണം മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒരു സാഹസികതയ്ക്ക് കമ്പനി മുതിരാനിടയില്ല.

എന്‍ഇഎംഎംപി 2020

എന്‍ഇഎംഎംപി 2020

1.5 ലക്ഷം സബ്സിഡിയും മറ്റ് നിരവധി ആനുകൂല്യങ്ങളും ഹൈബ്രിഡ് കാറുകള്‍ക്ക് നല്‍കുന്നതാണ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന എന്‍ഇഎംഎംപി 2020 പരിപാടിയുടെ ലക്ഷ്യം.

English summary
Toyota Kirloskar Motors, Toyota Motor Corporation's India subsidy, is studying the feasibility of launching hybrid vehicles for the Indian buyers.
Story first published: Monday, June 3, 2013, 16:25 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark