ടാറ്റയുടെ ട്രക്ക് റേസിംഗ് ഇന്ത്യയില്‍ അടുത്തവര്‍ഷം

Posted By:

മോട്ടോര്‍സ്‌പോര്‍ട്‌സിന് ഇനിയും കാഴ്ചക്കാരെ കിട്ടിത്തുടങ്ങിയിട്ടില്ല ഇന്ത്യയില്‍. ഫോര്‍മുല വണ്‍ വന്നുമടങ്ങിപ്പോയത് സര്‍ക്കാരിന്റെ കടുംപിടിത്തം കൊണ്ടോ നടത്തിപ്പുകാരുടെ പ്രശ്‌നങ്ങള്‍ കൊണ്ടോ മാത്രമല്ല. കാണാനാളില്ലാത്തിടത്ത് വിപണി കണ്ടെത്തുവാനും പ്രയാസമാണ്. എന്നാല്‍, ഈയവസ്ഥ അധികകാലം തുടരില്ല എന്നുതന്നെയാണ് പുതിയ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

ഇലക്ട്രിക് കാറുകളുടെ ഫോര്‍മുല ഇ മത്സരങ്ങളിലേക്ക് മഹീന്ദ്ര നടന്നുകയറുന്നതിന്റെ കാഴ്ചകള്‍ക്കു പിന്നാലെ ടാറ്റയുടെ ട്രക്ക് റേസിംഗ് ഉദ്യമങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. പ്രത്യേകതയെന്താണെന്നുവെച്ചാല്‍, ഈ റേസിംഗ് ഇന്ത്യന്‍ മണ്ണിലായിരിക്കും നടക്കുക. ടാറ്റ, തീര്‍ച്ചയായും മത്സരങ്ങളില്‍ ഒരു പങ്കാളിയായിരിക്കും. കൂടുതല്‍, താഴെ ചിത്രങ്ങള്‍ക്കൊപ്പം വായിക്കുക.

ആദ്യത്തെ ട്രക്ക് റേസിംഗ്

ആദ്യത്തെ ട്രക്ക് റേസിംഗ്

ഇന്ത്യയുടെ ആദ്യത്തെ ട്രക്ക് റേസിംഗ് ആയിരിക്കും ടാറ്റ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 2014ല്‍ റേസിംഗ് നടക്കുമെന്നാണറിയുന്നത്.

ടാറ്റയുടെ സംഘാടനം

ടാറ്റയുടെ സംഘാടനം

ഫെഡറേഷന്‍ ഓഫ് മോട്ടോര്‍സ്‌പോര്‍ട്‌സ് ഇന്ത്യയുടെ പ്രസിഡന്‍ഡ്, വിക്കി ഛന്ദോക്ക് ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ടാറ്റയായിരിക്കും റേസിംഗിന്റെ സംഘാടകര്‍. ഇന്ത്യയുടെ ഏറ്റവും വലിയ വാഹനനിര്‍മാതാവായ ടാറ്റ, ട്രക്ക് നിര്‍മാണത്തിന്റെ കാര്യത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണുള്ളത്.

ബുദ്ധ്

ബുദ്ധ്

ട്രക്ക് റേസിംഗ് എവിടെ നടക്കുമെന്ന ചോദ്യം ഏതായാലും ഉദിക്കുന്നില്ല. വന്‍ റേസിംഗ് ട്രക്കുകളെ താങ്ങാന്‍ പാങ്ങുള്ള ഒരേയൊരു ട്രാക്ക് മാത്രമേ ഇന്ത്യയില്‍ ഇന്നുള്ളൂ. ഗ്രേറ്റ് നോയ്ഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വെച്ചായിരിക്കും 2014 മാര്‍ച്ചില്‍ തുടങ്ങുന്ന മത്സരങ്ങള്‍ നടക്കുക.

പ്രൈമ ട്രക്ക്

പ്രൈമ ട്രക്ക്

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ടാറ്റയില്‍ നിന്ന് ഉടനെയുണ്ടാകുമെന്നാണറിയുന്നത്. മത്സരങ്ങള്‍ക്കായി ടാറ്റയുടെ പ്രൈമ ഹെവി ട്രക്കുകള്‍ തയ്യാറെടുക്കുന്നുണ്ട്. പന്ത്രണ്ടോളം പ്രൈമ ട്രക്കുകളാണ് ജംഷഡ്പൂരില്‍ കഴിഞ്ഞ മാസം ടെസ്റ്റ് നടത്തിയത്. ടെസ്റ്റുകള്‍ വിജയകരമായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്.

സിംഗിള്‍ ബില്‍ഡ്

സിംഗിള്‍ ബില്‍ഡ്

ആദ്യത്തെ വര്‍ഷത്തില്‍ ചെറിയ തോതിലായിരിക്കും മത്സരങ്ങള്‍ തുടങ്ങുക. സിംഗിള്‍ ബില്‍ഡ് (ഒരുപോലെ നിര്‍മിച്ച ട്രക്കുകളുമായി എല്ലാ ടീമുകളും മത്സരിക്കുന്ന രീതി) മത്സരങ്ങളാണ് 2014 മാര്‍ച്ചിലേത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഓരോ ടീമുകള്‍ക്കും സ്വന്തമായി വാഹനം വികസിപ്പിച്ചെടുത്ത് ട്രാക്കിലിറക്കാം. മാര്‍ച്ചിലെ മത്സരങ്ങളില്‍ ടാറ്റ പ്രൈമ ട്രക്കുകളുപയോഗിക്കും.

റേസിംഗ് പ്രൈമ

റേസിംഗ് പ്രൈമ

ദേശീയ, അന്തര്‍ദ്ദേശീയ റേസിംഗ് ഡ്രൈവര്‍മാരായിരിക്കും ട്രക്കുകളോട്ടുക. റേസിംഗ് ആവശ്യത്തിലേക്കായി പ്രൈമ ട്രക്കുകള്‍ പ്രത്യേകം മോഡിഫൈ ചെയ്തിട്ടുണ്ട്. റേസിംഗ് സവിശേഷതകളോടെ നിര്‍മിച്ച ഇന്ധനടാങ്ക്, ബ്രേക്ക് കൂളറുകള്‍, ബക്കറ്റ് സീറ്റുകള്‍, തീപ്പിടിത്തസമയത്ത് ഉപയോഗിക്കാനുള്ള എക്‌സ്റ്റിംഗ്വിഷറുകള്‍ തുടങ്ങിയ സന്നാഹങ്ങള്‍ പ്രൈമയില്‍ ഘടിപ്പിച്ചിട്ടുണ്ട്.

Truck Racing In India By Tata Motors

റേസിംഗ് ട്രക്കുകള്‍ക്ക് സാധാരണമായി ആറ് വീലുകളാണുണ്ടാവുക. പിന്നില്‍ കാര്യേജ് കാബിനുകള്‍ ഉണ്ടായിരിക്കില്ല. യൂറോപ്യന്‍ രാഷ്ട്രങ്ങളിലും യുഎസ്സിലുമെല്ലാം ട്രക്ക് റേസിംഗ് വലിയ സംഭവമാണ്. റിനോയെപ്പോലുള്ള വമ്പന്മാര്‍ ഈ മേഖലയിലുണ്ട്.

English summary
Tata Motors is looking to bring truck racing to India. And if all goes well, we could have our very first truck racing championship as early as March 2014.
Story first published: Monday, December 9, 2013, 16:09 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark