കൈ കൊണ്ടു നിർമിച്ച വെസ്പ 946 ഇന്ത്യയിലേക്ക്

Posted By:

വെസ്പയില്‍ ഇന്നുവരെ സൃഷ്ടിക്കപ്പെട്ട ക്ലാസിക്കുകളിലൊന്ന് തിരിച്ചുവന്നതാണ് വെസ്പ 946. കഴിഞ്ഞ വര്‍ഷം അവതരിപ്പിക്കപ്പെട്ട ഈ സ്‌കൂട്ടര്‍ 1945 വെസ്പ എംപി6 പ്രൊട്ടോടൈപ്പിനെ ആധാരമാക്കി നിര്‍മിച്ചതാണ്. പഴയ ഡിസൈനില്‍ ആധുനികതയുടെ ചേരുവകള്‍ ചേര്‍ക്കുകയാണ് വെസ്പ ചെയ്തിട്ടുള്ളത്. പുതിയ വാര്‍ത്തകള്‍ പറയുന്നത് പ്രകാരം ഈ വര്‍ഷം അവസാനത്തോടെ വെസ്പ 496 ഇന്ത്യന്‍ വിപണിയിലെത്തും.

ആധുനിക സൗന്ദര്യസങ്കല്‍പങ്ങള്‍ കൂട്ടിച്ചേര്‍ത്തുവെങ്കിലും 45 മോഡല്‍ വെസ്പയുടെ അടിസ്ഥാന തീം മാറാതെ സൂക്ഷിച്ചിട്ടുണ്ട് പ്യാജിയോ. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ വെസ്പയുടെ നിര്‍മാണം പൂര്‍ണമായും കൈവേലയില്‍ നടക്കുന്നു എന്നതാണ്! വര്‍ഷത്തില്‍ വളരെക്കുറച്ച് മോഡലുകള്‍ മാത്രമേ ഈ വെസ്പയ്ക്ക് ഉണ്ടായിരിക്കൂ.

Vespa 946

ഈ വര്‍ഷം അവസാനത്തോടെ വെസ്പ 496ന്റെ വിപണിപ്രവേശം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ആവശ്യക്കാരിലേക്ക് വാഹനമെത്തിക്കാനാണ് പരിപാടി.

Vespa 946

125 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വെസ്പയ്ക്കുള്ളത്.

Vespa 946

11 കുതിരകളുടെ കരുത്ത് ഈ എന്‍ജിന്‍ പകരും.

Vespa 946

എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയ സന്നാഹങ്ങളോടെയാണ് വാഹനം വരിക.

Vespa 946

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യേണ്ടതുണ്ട് ഈ വാഹനത്തിന് എന്നാണറിയുന്നത്. വാഹനം ഉപഭോക്താവിന് ഇഷ്ടാനുസൃതമാക്കുവാനും പ്യാജിയോ അവസരം തരുന്നുണ്ട്.

Vespa 946

ഈ വെസ്പയില്‍ സ്വന്തം പേര് പതിക്കുവാനും കഴിയും. കറുപ്പും വെളുപ്പും നിറങ്ങളില്‍ മാത്രമേ ഈ വാഹനം വരൂ എന്നാണ് കേള്‍ക്കുന്നത്.

Vespa 946

കൈവേലയില്‍ വരുന്നതിനാലും ഇഷ്ടാനുസൃതമാക്കുവാനുള്ള അവസരങ്ങളുള്ളതിനാലും വെസ്പ 496ന്റെ വിലയില്‍ ദാക്ഷിണ്യമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

Vespa 946

ഒരു രണ്ട് ലക്ഷം രൂപയെങ്കിലും വില പ്രതീക്ഷിക്കാം ഇന്ത്യയില്‍.

English summary
Piaggio has decided to bring the Vespa 946 to India by the end of 2013.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark