വോള്‍വോ ലൈറ്റ് ഇനി കണ്ണിലടിക്കില്ല!

Posted By:

കാറിന്‍റെ സുരക്ഷാ സന്നാഹങ്ങളൊരുക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന വോള്‍വോ മറ്റൊരു സന്നാഹവുമായി സുരക്ഷാ സംവിധാനവുമായി രംഗത്തെത്തുന്നു. രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാരുടെ കാഴ്ചയെ പ്രയാസപ്പെടുത്താറുള്ള എതിര്‍വാഹനങ്ങളുടെ ലൈറ്റടിക്ക് മികച്ചൊരു പരിഹാരമാണ് വോള്‍വോ അവതരിപ്പിക്കുന്നത്. ആക്ടിവ് ഹൈ ബീം കണ്‍ട്രോള്‍ എന്ന പേരില്‍ വോള്‍വോയുടെ നിലവിലുള്ള സാങ്കേതികതയുടെ കൂടുതല്‍ മെച്ചപ്പെടുത്തിയ ഈ പതിപ്പ് ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെടും.

ഈ സാങ്കേതികതയിലൂടെ ഹൈ ബീം എല്ലായ്പോഴും പ്രവര്‍ത്തിപ്പിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് സാധിക്കും. എന്നാലിത് മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കുന്നില്ല.

To Follow DriveSpark On Facebook, Click The Like Button
Volvo Active High Beam

ഇരുട്ടിനെ എല്ലായ്പോഴും മറികടക്കുക എന്നതാണ് പുതിയ സാങ്കേതികതയുടെ ലക്ഷ്യമെന്ന് വോള്‍വോ കാര്‍സ് സേഫ്റ്റ് സെന്‍ററിലെ സീനിയര്‍ ടെക്നിക്കല്‍ സ്പെഷ്യലിസ്റ്റായ പ്രഫ. ലോട്ട ജേക്കബ്‍സണ്‍ പറയുന്നു. രാത്രിയാത്രയെ കൂടുതല്‍ സുരക്ഷിതമാക്കിത്തീര്‍ക്കുന്നു ഇത്.

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറകളുടെ സഹായത്താലാണ് ഇത് സാധ്യമാകുന്നത്. എതിര്‍വാഹനങ്ങളെ ഡിറ്റക്ട് ചെയ്യുകയും ആവശ്യമായ സ്പേസില്‍ നിഴല്‍ വീഴത്തുകയും ചെയ്യുന്നു. ഈ കാമറകള്‍ കൊളിഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റമായും പ്രവര്‍ത്തുക്കുന്നു.

വിവിധ വലിപ്പത്തിലുള്ള തകിടുകള്‍ ഘടിപ്പിച്ച ഒരു സിലിണ്ടര്‍ മുഖാന്തിരമാണ് ഹെ‍ഡ്‍ലാമ്പിലെ വെളിച്ചം പുറത്തുവരിക. ഈ തകിടുകള്‍ ആവശ്യാനുസരണം അടയ്ക്കുന്നതിലൂടെ വെളിച്ചത്തെ കാര്യക്ഷമമായി നിയന്ത്രിക്കാനാകുന്നു. 15 കിലോമീറ്റര്‍ മാത്രം വേഗതയില്‍ ഓടുമ്പോഴും ഈ സംവിധാനം പ്രവര്‍ത്തനക്ഷമമായിരിക്കും.

English summary
The technology developed by Volvo will allow drivers keep their high beam turned on permanently, but without creating visibility problems for other drivers.
Story first published: Monday, March 4, 2013, 12:58 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark