ആള്‍ട്ടോ രണ്ടാം സ്ഥാനത്തേക്ക്!

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്ക്കപ്പെടുന്ന ഹാച്ച്ബാക്ക് എന്ന സ്ഥാനത്തേക്ക് മാരുതി സുസൂക്കി ആള്‍ട്ടോ ഉയരുന്നത് 2010ലാണ്. പിന്നീടുള്ള വര്‍ഷങ്ങളില് ആള്‍ട്ടോയുടെ അപ്രമാദിത്യം തുടരുന്നതാണ് വിപണി കണ്ടത്. ഇന്ത്യയില്‍ മാസത്തില്‍ 30,000ത്തിലധികം യൂണിറ്റ് വിറ്റഴിച്ചുകൊണ്ടാണ് തങ്ങളുടെ സ്ഥാനം മാരുതി നിലനിറുത്തിയിരുന്നത്. എന്നാല്‍ ഈ വില്‍പനയില്‍ കഴിഞ്ഞ മാസങ്ങളില്‍ വന്നുകൊണ്ടിരുന്ന ഇടിവും ആഗോളവിപണിയില്‍ ഫോക്സ്‍വാഗണ്‍ ഗോള്‍ നടത്തിവരുന്ന മികച്ച പ്രകടനവും ചേര്‍ന്ന് ആള്‍ട്ടോയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി മാറ്റിയതായി കണക്കുകള്‍ പറയുന്നു.

ഡീസല്‍ വാഹനങ്ങള്‍ക്ക് ഇന്ത്യയുടെ വിപണിയില്‍ പ്രിയം വര്‍ധിച്ചതോടെയാണ് ആള്‍ട്ടോയുടെ ദുര്യോഗം തുടങ്ങിയതെന്നു പറയാം. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് തുടങ്ങിയ ഈ ട്രെന്‍ഡ് ആള്‍ട്ടോയുടെ അടിത്തറയെ ഇളക്കാന്‍ പോന്നതായിരുന്നു. 9.28% ഇടിവാണ് ആള്‍ട്ടോ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത്. മൊത്തം വിറ്റഴിച്ചത് 286,833 യൂണിറ്റ്.

2012ല്‍ ഫോക്സ്‍വാഗണ്‍ ഗോളിന്‍റെ വില്‍പന 293,293 യൂണിറ്റാണ്. ചുരുങ്ങിയ എണ്ണങ്ങള്‍ക്കാണ് ഗോള്‍ മുന്നിലെത്തിയതെങ്കിലും വരും വര്‍ഷങ്ങളിലെ വിപണിനിലയിലേക്കുള്ള ഒരു സൂചകം കൂടിയായി ഇത് പരിഗണിക്കേണ്ടതുണ്ട്. ഏറ്റവും വില്‍ക്കുന്ന മൂന്ന് ഹാച്ച്ബാക്കുകളെ പരിചയപ്പെടാന്‍ താഴെ ചിത്രങ്ങളിലൂടെ സഞ്ചരിക്കുക.

ഫോക്സ്‍വാഗണ്‍ ഗോള്‍

ഫോക്സ്‍വാഗണ്‍ ഗോള്‍

2012ലെ ബെസ്റ്റ് സെല്ലിംഗ് കാറായി ഫോക്സ്‍വാഗണ്‍ ഗോള്‍ മാറി. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നായ ബ്രസീലില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്താണ് ഈ വാഹനം.

ഫോക്സ്‍വാഗണ്‍ ഗോള്‍

ഫോക്സ്‍വാഗണ്‍ ഗോള്‍

1987 മുതല്‍ ബ്രസീലിലെ ഏറ്റവും വില്‍ക്കുന്ന മോഡലാണ് ഗോള്‍.

മാരുതി സുസുക്കി ആള്‍ട്ടോ

മാരുതി സുസുക്കി ആള്‍ട്ടോ

കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഇന്ത്യന്‍ വിപണിയില്‍ ചോദ്യം ചെയ്യപ്പടാത്ത ചെറുകാറാണ് ആള്‍ട്ടോ. മാരുതി മനെസര്‍ പ്ലാന്‍റില്‍ നടന്ന തൊഴിലാളിവിരുദ്ധ നീക്കങ്ങളും ആള്‍ട്ടോയുടെ ഉല്‍പാദനത്തെയും വില്‍പനയെയും ബാധിച്ചിട്ടുണ്ട്.

മാരുതി സുസുക്കി ആള്‍ട്ടോ

മാരുതി സുസുക്കി ആള്‍ട്ടോ

ആള്‍ട്ടോ 800 ലോഞ്ച് ചെയ്തത് ഈയിടെയാണ്. ഈ വാഹനം വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. ഫോക്സ്‍വാഗണില്‍ നിന്ന് ഒന്നാം സ്ഥാനം പിടിച്ചെടുക്കാന്‍ ആള്‍ട്ടോ 800 മാരുതിയെ സഹായിച്ചേക്കും.

ഫിയറ്റ് യുനോ

ഫിയറ്റ് യുനോ

ഫിയറ്റ് യുനോ ചെറുകാറാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 255,838 യൂണിറ്റാണ് വില്‍പന.

ഫിയറ്റ് യുനോ

ഫിയറ്റ് യുനോ

ബ്രസീലില്‍ ഫോക്സ്‍വാഗണ്‍ ഗോള്‍ കഴിഞ്ഞാല്‍ ഏറ്റവും വില്‍ക്കുന്നത് യുനോയാണ്. ലോകത്തിലെ വിവിധ വിപണികളില്‍ ഈ വാഹനത്തിന് സാന്നിധ്യമുണ്ട്.

Most Read Articles

Malayalam
English summary
The Indian small car Maruti Suzuki Alto which occupied the top spot for two years has been overtaken by the Volkswagen Gol.
Story first published: Friday, January 11, 2013, 12:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X