സുസൂക്കി ലെറ്റസ്സിന് 15,000 ബുക്കിങ്

Posted By:

ഈയിടെ ലോഞ്ച് ചെയ്ത ലെറ്റസ് സ്‌കൂട്ടറിന് 15,000 ബുക്കിങ് ലഭിച്ചതായി സുസൂക്കി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ വെളിപ്പെടുത്തി. ഹോണ്ട ആക്ടിവ ഐ, യമഹ റേ എന്നിവരോട് നേരിട്ടേറ്റുമുട്ടുന്ന ലെറ്റസ് മോഡലിനു ലഭിച്ചിരിക്കുന്ന വന്‍ സ്വീകാര്യതയില്‍ സുസൂക്കിക്ക് തീര്‍ച്ചയായും ആഹ്ലാദിക്കാവുന്നതാണ്.

കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം രാജ്യത്തെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 51,912 രൂപയാണ് എക്‌സ്‌ഷോറൂം വില.

സുസൂക്കിയുടെ നേരത്തെ തന്നെ വിപണിയിലുള്ള അക്‌സസ്, സ്വിഷ് എന്നീ മോഡലുകളും നന്നായിത്തന്നെ ഓടുന്നുണ്ട്. ഹോണ്ട ആക്ടിവയടക്കമുള്ള മോഡലുകളോട് എതിരിട്ടാണ് ഇവയും വിപണിയില്‍ നില്‍ക്കുന്നത്.

Suzuki Lets

112സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ലെറ്റസ്സിലുള്ളത്. 8.7 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 9 എന്‍എം ആണ് ചക്രവീര്യം. ലിറ്ററിന് 63 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ലെറ്റസ്സിനു സാധിക്കും.

സുസൂക്കി സ്വയം വികസിപ്പിച്ചെടുത്ത എസ്ഇടി (സുസൂക്കി ഇക്കോ ടെക്‌നോളജി) എന്ന സാങ്കേതികത ഇന്ധനക്ഷമത മികച്ച നിലയില്‍ത്തന്നെ ഉറപ്പിച്ചുനിര്‍ത്തുമെന്ന് അവകാശപ്പെടുന്നുണ്ട് കമ്പനി.

അഞ്ച് നിറങ്ങളില്‍ ലെറ്റസ് വാങ്ങാന്‍ കിട്ടും. മെറ്റാലിസ് സോമിക് സില്‍വര്‍, പേള്‍ മിറാഷ് സില്‍വര്‍, ഗ്ലാസ് സ്പാര്‍കിള്‍ ബ്ലാക്ക്, പേള്‍ മിറ റെഡ്, മെറ്റാലിക് ട്രിറ്റണ്‍ ബ്ലൂ എന്നിവയാണവ.

മെയിന്റനന്‍സ് രഹിത ബാറ്ററി, മൊബൈല്‍ ചാര്‍ജര്‍ എന്നീ സംവിധാനങ്ങളും സ്‌കൂട്ടറിനൊപ്പമുണ്ട്. 

English summary
The Let's will go up against the likes of Yamaha Ray and Honda's Activa i. Suzuki have reported that the Let's scooter has received positive feedback from buyers and roughly 15,000 booking have been made across the nation.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark