ഫിയറ്റ് ലിനിയ 2014 എഡിഷൻ അവതരിപ്പിച്ചു

By Santheep

ഫിയറ്റ് ലിനിയയുടെ 2014 എഡിഷന്‍ ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്‍ട്രിലെവല്‍ സെഡാന്‍ വിപണിയില്‍ മത്സരങ്ങള്‍ പെരുകിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സന്നാഹപ്പെട്ടാണ് ലിനിയ എത്തിയിരിക്കുന്നത്. ലഭ്യമായ വിവരങ്ങളനുസരിച്ച്, ഈ വാഹനം 2014 മാര്‍ച്ച് മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യും.

നിലവിലുള്ള ലിനിയയില്‍ നിന്ന് കാര്യപ്പെട്ട വ്യതിയാനങ്ങള്‍ അകത്തും പുറത്തുമുണ്ട് പുതിയ ലിനിയയ്ക്ക്.

ഫിയറ്റ് ലിനിയയുടെ പുതുക്കിയ പതിപ്പ്

ഹെഡ്‌ലാമ്പുകള്‍ക്ക് മാറ്റമൊന്നും വന്നിട്ടില്ല. എന്നാല്‍ ഗ്ലില്ലിന്റെ രൂപം മാറിയിരിക്കുന്നു. ഫിയറ്റ് കാറുകളുടെ തനതായ ശൈലിയില്‍ നിര്‍മിച്ച ഈ ഗ്രില്‍ ഒരല്‍പം സാത്വികതയാണ് വാഹനത്തിന് നല്‍കുന്നത്.

ഫിയറ്റ് ലിനിയയുടെ പുതുക്കിയ പതിപ്പ്

ഫോഗ് ലാമ്പ് ഹൗസിംഗ് പൂര്‍ണമായും മാറിയിട്ടുണ്ട്. താഴെയുള്ള ബംപറിലുടനീളം ക്രോമിയം പട്ട പാഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. വാഹനത്തിന് പ്രീമിയം സ്വഭാവം പകരുന്നതിന് ഈ സവിശേഷത സഹായിക്കുന്നുണ്ട്.

ഫിയറ്റ് ലിനിയയുടെ പുതുക്കിയ പതിപ്പ്

ഗ്രില്ലിലും ക്രോമിയം സാന്നിധ്യം കാര്യമായി കാണാവുന്നതാണ്. ഗ്രില്ലിനു ചുറ്റും ക്രോമിയം പട്ട കൊടുത്തിരിക്കുന്നു. ക്രോമിയം പട്ടയില്‍ത്തന്നെയാണ് ഫിയറ്റ് ലോഗോ സ്ഥിതി ചെയ്യുന്നത്.

ഫിയറ്റ് ലിനിയയുടെ പുതുക്കിയ പതിപ്പ്

പിന്‍വശത്ത് ബൂട്ട് ഡോറിനോടു ചേര്‍ത്ത ലൈസന്‍സ് പ്ലേറ്റ് ഒരു ഡിസൈന്‍ മാറ്റമാണ്. ഇവിടെയും ക്രോമിയത്തിൻറെ സമ്പന്നമായ സാന്നിധ്യം കാണാം.

ഫിയറ്റ് ലിനിയയുടെ പുതുക്കിയ പതിപ്പ്

ടെയ്ൽ ലാമ്പ് ഡിസൈനിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഫിയറ്റ് ലിനിയയുടെ പുതുക്കിയ പതിപ്പ്

ഇൻറീരിയറിൽ പുതിയ സെൻറർ കൺസോൽ ഘടിപ്പിച്ചിരിക്കുന്നു. യുഎസ്ബി, ഓക്സ്-ഇൻ, ബ്ലൂടൂത്ത് തുടങ്ങിയ സന്നാഹങ്ങൾ അനുവദിക്കുന്ന ഒരു ഓഡിയോ സിസ്റ്റം ഇവിടെ കാണാം.

ഫിയറ്റ് ലിനിയയുടെ പുതുക്കിയ പതിപ്പ്

കൂടുതൽ മികച്ച പ്ലാസ്റ്റിക് ഉപയോഗിച്ചിട്ടുണ്ട് വാഹനത്തിലെന്നു കാണാം. മറ്റുചില ചെറിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഫിയറ്റ് ലിനിയയുടെ പുതിയ പതിപ്പിനെ പ്രതീക്ഷിക്കുന്നത് മാർച്ച് മാസത്തിലാണ്. വിലനിലവാരം ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Fiat hopes to get into the thick of battle in the entry level sedan category with the launch of the all new 2014 Linea.
Story first published: Saturday, February 15, 2014, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X