പുതിയ ശില്‍പഭാഷയില്‍ ഹ്യൂണ്ടായ് വെര്‍ണ എത്തി

By Santheep

ഹ്യൂണ്ടായ് വെര്‍ണയുടെ 2014 പതിപ്പ് ലോഞ്ച് ചെയ്തു. ഇന്ത്‌യന്‍ വിപണിയിലേക്ക് എത്താനിരിക്കുന്ന ഈ കാര്‍ റഷ്യയില്‍ സോളാരിസ് എന്ന പേരിലാണ് ലോഞ്ച് ചെയ്തിട്ടുള്ളത്. ഹ്യൂണ്ടായിയുടെ ഫ്‌ലൂയിഡിക് ഡിസൈന്‍ ഭാഷയുടെ ഏറ്റവു പുതിയ പതിപ്പായ 2.0 ആണ് സോളാരിസിന്റെ ശരീരഭംഗി.

ഹ്യൂണ്ടായിയുടെ ഏക ആഡംബര കാറായ ജനെസിസിലും പുതിയ സൊനാറ്റയിലുമാണ് നിലവില്‍ ഈ ശില്‍പഭാഷ ഉപയോഗിക്കുന്നത്. ചിത്രങ്ങളും വിവരങ്ങളും താഴെ കാണാം.

പുതിയ ശില്‍പഭാഷയില്‍ ഹ്യൂണ്ടായ് വെര്‍ണ

ചിത്രങ്ങളിലൂടെ നീങ്ങുക

പുതിയ ശില്‍പഭാഷയില്‍ ഹ്യൂണ്ടായ് വെര്‍ണ

മാറ്റങ്ങള്‍ കാറിന്റെ മുന്‍വശത്തുതന്നെ വ്യക്തമാണ്. കാറിന് തികച്ചും ആധുനികമായ ശരീരഭാഷ പകര്‍ന്നു നല്‍കിയിരിക്കുന്നു മുന്‍വശത്തെ ഡിസൈന്‍. ഹെഡ്‌ലാമ്പിന് പുതിയ രൂപം വന്നിരിക്കുന്നതായി കാണാം.

പുതിയ ശില്‍പഭാഷയില്‍ ഹ്യൂണ്ടായ് വെര്‍ണ

ഫോഗ് ലാമ്പിന്റെ രൂപവും മാറിയിട്ടുണ്ട്. ഫോഗ് ലാമ്പിനൊപ്പം ഡേടൈം റണ്ണിങ് ലൈറ്റുകളും ചേര്‍ത്തിരിക്കുന്നു. ഇരട്ട ക്രോമിയം പട്ടകള്‍ ചേര്‍ന്ന പുതിയ ഗ്രില്‍ ഡിസൈനും ശ്രദ്ധേയം.

പുതിയ ശില്‍പഭാഷയില്‍ ഹ്യൂണ്ടായ് വെര്‍ണ

പിന്‍വശത്ത് എല്‍ഇഡി ലൈറ്റുകളോടു കൂടിയ ബ്രേക്ക് ലാമ്പുകള്‍ കാണാം. രൂപത്തില്‍ മാറ്റം വന്ന റിഫ്‌ലക്ടറും ശ്രദ്ധേയം. എക്സ്റ്റീരിയറിലാണ് കാര്യമായ മാറ്റങ്ങള്‍ വന്നിരിക്കുന്നത്. ഇന്റീരിയര്‍ ഡിസൈന്‍ മാറ്റമില്ലാതെ തുടരും.

പുതിയ ശില്‍പഭാഷയില്‍ ഹ്യൂണ്ടായ് വെര്‍ണ

സാങ്കേതികമായും പുതിയ വെര്‍ണ മാറ്റമില്ലാതെ തുടരുന്നു. 1.4 ലിറ്ററിന്റെയും 1.6 ലിറ്ററിന്റെയും പെട്രോള്‍ എന്‍ജിനുകളാണ് വാഹനത്തിലുള്ളത്. റഷ്യയില്‍ 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടൊപ്പം മാന്വല്‍-ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ചേര്‍ത്തിരിക്കുന്നതായി കാണാം.

പുതിയ ശില്‍പഭാഷയില്‍ ഹ്യൂണ്ടായ് വെര്‍ണ

റഷ്യയില്‍ 473,900 റൂബിള്‍ ആണ് പുതിയ വെര്‍ണയുടെ വില. ഏതാണ്ട് ഇന്ത്യയിലെ 8 ലക്ഷം രൂപ.

പുതിയ ശില്‍പഭാഷയില്‍ ഹ്യൂണ്ടായ് വെര്‍ണ

കഴിഞ്ഞ വര്‍ഷം വരെ ഹ്യൂണ്ടായ് വെര്‍ണയായിരുന്നു ഇന്ത്യന്‍ വിപണിയിലെ ഫുള്‍ സൈസ് എന്‍ട്രിലെവല്‍ സെഡാനുകള്‍ക്കിടയിലെ രാജാവ്. പുതിയ ഹോണ്ട സിറ്റിയുടെ വരവോടെ കാറിന്റെ വില്‍പനയില്‍ കുറവു സംഭവിച്ചു. പുതുക്കിയ സെഡാന്‍ ഇന്ത്യയിലെത്തുന്നതോടെ സിറ്റിക്ക് നല്ലൊരു വെല്ലുവിളി ഉയര്‍ത്താന്‍ ഹ്യൂണ്ടായിക്ക് സാധിക്കുമെന്ന് കരുതാം.

പുതിയ ശില്‍പഭാഷയില്‍ ഹ്യൂണ്ടായ് വെര്‍ണ

ഇന്ത്യയിലേക്ക് ഈ വാഹനം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
The India bound next-gen Hyundai Verna has been launched in Russia where the sedan is sold under the Solaris nameplate.
Story first published: Wednesday, June 18, 2014, 17:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X