മഹീന്ദ്ര സ്‌കോര്‍പിയോ ബങ്കളുരു വിലകള്‍

Posted By:

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെസ്റ്റ് ചെയ്യുന്ന രൂപത്തില്‍ ഏറെനാള്‍ ടീസ് ചെയ്തതിനു ശേഷം മഹീന്ദ്ര സ്‌കോര്‍പിയോ കഴിഞ്ഞയാഴ്ചയില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിച്ചേര്‍ന്നു. ഡിസൈനില്‍ വന്‍തോതിലുള്ള അഴിച്ചുപണികള്‍ നടത്തിയതിനു ശേഷമാണ് ഈ വാഹനം വിപണിയിലെത്തിയത്. തുടക്കത്തില്‍ ഡിസൈന്‍ മാറ്റങ്ങളെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും വിപണിയില്‍ സ്‌കോര്‍പിയോ പിന്നാക്കം പോകില്ലെന്നു തന്നെയാണ് കരുതേണ്ടത്.

ബങ്കളുരു വിപണിയില്‍ പുതിയ സ്‌കോര്‍പിയോയുടെ ബേസ് പതിപ്പായ എസ്2 മോഡലിന് 8.31 ലക്ഷമാണ് വില. ഉയന്‍ന്ന പതിപ്പായ എസ്10 ഫോര്‍വീല്‍ ഡ്രൈവ് മോഡലിന് 13.05 ലക്ഷം രൂപ വിലയുണ്ട്.

സ്കോർപിയോയുടെ ഹെഡ്‌ലാമ്പുകളും ഗ്രില്ലും ഫോഗ് ലാമ്പുകളും ബംപറുമടങ്ങുന്ന മുന്‍വശം വന്‍തോതിലുള്ള ശില്‍പമാറ്റത്തിന് വിധേയമായിട്ടുണ്ട്. ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഗ്രില്ലുമായി ചേര്‍ന്നു നില്‍ക്കുന്നു. ഗ്രില്ലിനും എയര്‍ ഇന്‍ടേക്കിനും ഇടയിലായി ലൈസന്‍സ് പ്ലേറ്റിനുള്ള സ്ഥാനം കണ്ടിരിക്കുന്നു.

ജിപിഎസ് നേവിഗേഷന്‍ സിസ്റ്റത്തോടു കൂടിയ 6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂടൂത്ത്, സിഡി, യുഎസ്ബി, ഡിവിഡി, ഓക്‌സ് സപ്പോര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 3ഡി ഇഫക്ടോടു കൂടിയ പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പുതിയ സ്റ്റീയറിങ് വീല്‍ ബ്ലൂ-ഗ്രേ ഇന്റീരിയര്‍, പുതിയ ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ് ക്രോമിയം ഫിനിഷുള്ള എസി വെന്റുകള്‍ തുടങ്ങിയ സന്നാഹങ്ങൾ വാഹനത്തിനകത്തു കാണാം.

To Follow DriveSpark On Facebook, Click The Like Button
2014 Mahindra Scorpio

മൗണ്ടന്‍ ബൈക്കിങ്: ആവേശകരം; അപകടകരം!

മൗണ്ടന്‍ ബൈക്കിങ് ആവേശകരമാണ് കാണാന്‍. അങ്ങേയറ്റം ദുര്‍ഘടം പിടിച്ച വഴികളിലൂടെ സൈക്കുളുമായി നീങ്ങുന്ന സാഹസിക ബൈക്കര്‍മാരോട് ആരാധന തോന്നിപ്പോകും ആര്‍ക്കും. നമ്മള്‍ വീഡിയോകളില്‍ അധികവും കാണാറുള്ളത് ഇവരുടെ വിജയകരമായ ബൈക്കിങ് രംഗങ്ങളാണ്. പരാജയപ്പെടുന്നവ അധികം കാണാറില്ല. താഴെയുള്ള വീഡിയോ ബൈക്കര്‍മാരുടെ പരാജയങ്ങളാണ്.

<iframe width="600" height="450" src="//www.youtube.com/embed/tgyII3BCdBQ?rel=0" frameborder="0" allowfullscreen></iframe>
English summary
The 2014 Mahindra Scorpio is priced between INR 8.31 lakh (bottom-end S2 variant) and INR 13.05 lakh in Bangalore.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark