3 ഡോര്‍, 5 ഡോര്‍ മിനി കാറുകള്‍ 2014 ഒടുവില്‍ എത്തും

By Santheep

പുതുതലമുറ മിനി കാറുകളുടെ 3 ഡോര്‍, 5 ഡോര്‍ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് നടപ്പുവര്‍ഷം ഒടുവിലായി വന്നെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇവ അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നത്.

നിലവില്‍ വിപണിയിലുള്ള മോഡലുകളെക്കാള്‍ നീളക്കൂടുതലുണ്ട് പുതിയ 3 ഡോര്‍ പതിപ്പിന് എന്നാണറിയുന്നത്. കൂപ്പര്‍, കൂപ്പര്‍ എസ് മോഡലുകള്‍ ഇന്ത്യയിലെത്തിച്ചേരും.

2014 Mini 3-door and 5-door launch in India this year

ഒരു 3 സിലിണ്ടര്‍ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിലുള്ളത്. എസ് മോഡലില്‍ 2 ലിറ്ററിന്റെ എന്‍ജിന്‍ ചേര്‍ക്കും.

3 ഡോര്‍ മിനിയുടെ നീളം 3,821 മില്ലിമീറ്ററാണ്. വീതി 1,727 മില്ലിമീറ്ററും. വാഹനത്തിന്റെ ഉയരം 1,415 മില്ലിമീറ്റര്‍ വരും. ഇന്ത്യന്‍ വിപണിയില്‍ 30 ലക്ഷത്തിന്റെ പരിസരത്തായിരിക്കും 3 ഡോര്‍ മിനി വില കാണുക.

1.5 ലിറ്ററിന്റെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് 5 ഡോര്‍ മിനിയില്‍ ചേര്‍ത്തിട്ടുള്ളത്. സ്‌പോര്‍ട് മോഡലില്‍ 2 ലിറ്റര്‍ എന്‍ജിനും ചേര്‍ക്കും.

Most Read Articles

Malayalam
കൂടുതല്‍... #mini #മിനി
English summary
BMW India will launch the 3- and 5-door variants of the new generation Mini by the end of this year,
Story first published: Saturday, October 18, 2014, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X