സ്‌കോഡ റാപിഡ് 2014 മോഡല്‍ നിരത്തിലിറങ്ങി

Posted By:

സ്‌കോഡ റാപിഡിന്റെ 2014 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 7.22 ലക്ഷം രൂപയിലാണ് പുതിയ റാപിഡിന്റെ വില തുടങ്ങുന്നത്. ഡീസല്‍ മോഡലുകളുടെ വില തുടക്കവില 8.38 ലക്ഷമാണ്.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ വായിക്കാം.

To Follow DriveSpark On Facebook, Click The Like Button
സ്‌കോഡ റാപിഡ് 2014 മോഡല്‍ നിരത്തിലിറങ്ങി

ചിത്രങ്ങളിലൂടെ നീങ്ങുക.

സ്‌കോഡ റാപിഡ് 2014 മോഡല്‍ നിരത്തിലിറങ്ങി

1.5 ലിറ്റര്‍ ശേഷിയുള്ള ഒരു പുതിയ ഡീസല്‍ എന്‍ജിനാണ് 2014 സ്‌കോഡ റാപിഡ് മോഡലിനു വന്നിട്ടുള്ള പ്രധാനപ്പെട്ട സാങ്കേതിക മാറ്റങ്ങളിലൊന്ന്. മുന്‍ പതിപ്പിലുള്ള 1.6 ലിറ്റര്‍ പെട്രോൾ എന്‍ജിന്‍ നിലനിര്‍ത്തിയിട്ടുണ്ട്.

സ്‌കോഡ റാപിഡ് 2014 മോഡല്‍ നിരത്തിലിറങ്ങി

പുതിയ ഡീസല്‍ എന്‍ജിനോടൊപ്പം 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കും. ഫോക്‌സ്‌വാഗണ്‍ വെന്റോ, പോളോ എന്നീ മോഡലുകളില്‍ ഈ എന്‍ജിന്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. 103 കുതിരശക്തിയാണ് എന്‍ജിന്‍ ശേഷി.

സ്‌കോഡ റാപിഡ് 2014 മോഡല്‍ നിരത്തിലിറങ്ങി

ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയാണ് വാഹനത്തില്‍ അധികമായി ചേര്‍ത്തിരിക്കുന്നത്.

സ്‌കോഡ റാപിഡ് 2014 മോഡല്‍ നിരത്തിലിറങ്ങി

പുതിയ സ്‌കോഡ റാപിഡിന്റെ പുതിയ പതിപ്പില്‍ ഒരു ബ്ലാക്ക് പാക്കേജ് നല്‍കുന്നുണ്ട്. ഇത് ഓപ്ഷണലാണ്. ബ്ലാക്ക് അലോയ്, ബ്ലാക്ക് ഫോഗ് ലാമ്പുകള്‍, കറൂപ്പുരാശിയിലുള്ള ഗ്രില്ലും ലോഗോയും, കറുപ്പ് വിങ് മിററുകള്‍, കറുപ്പുരാശി പടര്‍ത്തിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് എ്‌നിവ ഇതിലുണ്ടാകും. കറുപ്പ് റൂഫ്, കറുപ്പ് സൈഡ് ഫോയിലുകള്‍ എന്നിവ ആക്‌സസറികളുടെ കൂട്ടത്തില്‍ വാങ്ങാന്‍ കിട്ടും.

വിലകള്‍

വിലകള്‍

ആക്ടിവ് - 7.22 ലക്ഷം (പെട്രോള്‍, മാന്വല്‍)

ആക്ടിവ് - 8.38 ലക്ഷം (ഡീസല്‍, മാന്വല്‍)

അംബീഷന്‍ പ്ലസ് - 8.17 ലക്ഷം (പെട്രോള്‍, മാന്വല്‍)

അംബീഷന്‍ പ്ലസ - 9.14 ലക്ഷം (പെട്രോള്‍ ഓട്ടോമാറ്റിക്)

അംബീഷന്‍ പ്ലസ - 9.24 ലക്ഷം (ഡീസല്‍, മാന്വല്‍)

അംബീഷന്‍ പ്ലസ - 10.34 ലക്ഷം (ഡീസല്‍ ഓട്ടോമാറ്റിക്)

വിലകള്‍

വിലകള്‍

എലഗന്‍സ് - 8.72 ലക്ഷം (പെട്രോള്‍, മാന്വല്‍)

എലഗന്‍സ് - 9.68 ലക്ഷം (പെട്രോള്‍ ഓട്ടോമാറ്റിക്)

എലഗന്‍സ് - 9.74 ലക്ഷം (ഡീസല്‍, മാന്വല്‍)

എലഗന്‍സ് - 10.84 ലക്ഷം (ഡീസല്‍ ഓട്ടോമാറ്റിക്)

വിലകള്‍

വിലകള്‍

എലഗന്‍സ് ബ്ലാക്ക് പാക്കേജ് - 8.85 ലക്ഷം (പെട്രോള്‍, മാന്വല്‍)

എലഗന്‍സ് ബ്ലാക്ക് പാക്കേജ് - 9.81 ലക്ഷം (പെട്രോള്‍ ഓട്ടോമാറ്റിക്)

എലഗന്‍സ് ബ്ലാക്ക് പാക്കേജ് - 9.87 ലക്ഷം (ഡീസല്‍, മാന്വല്‍)

എലഗന്‍സ് ബ്ലാക്ക് പാക്കേജ് - 10.97 ലക്ഷം (ഡീസല്‍ ഓട്ടോമാറ്റിക്)

കൂടുതല്‍... #skoda rapid
English summary
Skoda has launched the new Rapid starting at Rs 7.22 lakh.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark