ഹ്യൂണ്ടായ് സൊനാറ്റ ഹൈബ്രിഡ് അവതരിച്ചു

Written By:

ഹ്യൂണ്ടായ് സൊനാറ്റയുടെ ഹൈബ്രിഡ് പതിപ്പ് അവതരിച്ചു. കൊറിയന്‍ വിപണിയിലാണ് ഈ വാഹനം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പെട്രോള്‍ എന്‍ജിനോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോര്‍ ചേര്‍ത്തതാണ് ഈ പതിപ്പ്.

നിലവിലുള്ള സൊനാറ്റയില്‍ നിന്ന് ഹൈബ്രിഡ് പതിപ്പ് ഡിസൈനിന് കുറെയധികം മാറ്റങ്ങളുണ്ടെന്നു കാണാം. റേഡിയേറ്റര്‍ ഗ്രില്ലിന്റെ ഡിസൈന്‍ മാറിയിരിക്കുന്നു.

2015 Hyundai Sonata Hybrid

പുതിയ ഡിസൈനിലുള്ള 16, 17 ഇഞ്ച് അലോയ് വീലുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരവും ഹ്യൂണ്ടായ് നല്‍കുന്നുണ്ട്.

സൊനാറ്റയുടെ അളവുതൂക്കങ്ങളിലും ചെറിയ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നിലവിലുള്ള സാധാരണ മോഡലിനെക്കാള്‍ സൊനാറ്റ ഹൈബ്രിഡ് മോഡലിന്റെ വലിപ്പം കൂടുതലാണ്.

ഹ്യൂണ്ടായ് സൊനാറ്റ

2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉള്‍പാദിപ്പിക്കുന്നത് 156 കുതിരശക്തിയാണ്. 189 എന്‍എം ചക്രവീര്യം. ഇലക്ട്രിക് മോട്ടോര്‍ 52 കുതിരശക്തിയും 205 എന്‍എം ചക്രവീര്യവും പകരുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിട്ടുള്ളത്.

സൊനാറ്റയുടെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിലേക്കു വരാനുള്ള സാധ്യത കമ്മിയാണെന്ന് പറയേണ്ടതില്ലല്ലോ.

sonata
English summary
2015 Hyundai Sonata Hybrid.
Story first published: Thursday, December 18, 2014, 14:37 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark