റോള്‍സ് റോയ്‌സുമായുള്ള കരാര്‍ തുടരേണ്ടെന്ന് ആന്റണി

By Santheep

ബ്രിട്ടീഷ് കമ്പനിയായ റോള്‍സ് റോയ്‌സുമായുള്ള കരാറുകള്‍ തുടരുന്നതിനുള്ള പ്രതിരോധമന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രതിരോധമന്ത്രി എകെ ആന്റണി തടഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതിനും ലോബിയിംഗ് നടത്തിയതിനും റോള്‍സ് റോയ്‌സ് സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് എകെ ആന്റണി സ്വന്തം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തടഞ്ഞത്.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനാവശ്യമായ എന്‍ജിനുകള്‍ വിതരണം ചെയ്യാനുള്ള കരാര്‍ സ്വന്തമാക്കാന്‍ വേണ്ടി റോള്‍സ് റോയ്‌സ് തെറ്റായ മാര്‍ഗങ്ങളുലൂടെ നീങ്ങി എന്ന ആക്ഷേപമാണ് നിലനില്‍ക്കുന്നത്.

AK Antony Stopped Business with Rolls Royce

ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ക്കു മുമ്പായി നിയമമന്ത്രാലയത്തില്‍ നിന്നും സോളിസിറ്റര്‍ ജനറലില്‍ നിന്നും ഉപദേശം സ്വീകരിക്കണമെന്ന് ആന്റണി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായറിയുന്നു.

റോള്‍സ് റോയ്‌സിനെതിരായി നടപടിയെടുക്കുവാന്‍ നിയമമന്ത്രാലയത്തില്‍ നിന്നും ഉപദേശം തേടണമെന്ന് നേരത്തെ തന്റെ ഉദ്യോഗസ്ഥരോട് ആന്റണി നിര്‍ദ്ദേശിച്ചിരുന്നു.

ഡീല്‍ ഒപ്പിക്കുവാന്‍ തങ്ങള്‍ ഏജന്റിനെ വെച്ചതായി റോള്‍സ് റോയ്‌സ് നേരത്തെ സമ്മതിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെഴുതിയ കത്തിലാണ് റോള്‍സ് റോയ്‌സ് ഇതു സമ്മതിച്ചത്. സിംഗപ്പൂരുകാരനായ അശോക് പാറ്റ്‌നി എന്നയാളെ 'കമേഴ്‌സ്യല്‍ അഡൈ്വസ'റായും 'സ്ട്രാറ്റജിക് അഡൈ്വസ'റായും നിയമിച്ചിരുന്നുവെന്നാണ് റോള്‍സ് റോയ്‌സ് കത്തില്‍ സമ്മതിച്ചത്.

Most Read Articles

Malayalam
English summary
Defence minister AK Antony has red-flagged a proposal of his own ministry to continue doing business with the UK-based Rolls Royce.
Story first published: Monday, May 12, 2014, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X