എടിവികള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി ഉടന്‍

Posted By:

ആള്‍ ടെറെയ്ന്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കുവാന്‍ കേന്ദ്ര ഹൈവേ മന്ത്രാലയം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. കരിമ്പുക പുറന്തള്ളല്‍, സുരക്ഷാക്രമീകരണങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കേണ്ടതുണ്ട്. നിലവില്‍ ഇത്തരം മാനദണ്ഡങ്ങള്‍ മോട്ടോര്‍വാഹന ചട്ടങ്ങളിലില്ല.

ലോകത്തിലെ ഏറ്റവും വലിയ എടിവി നിര്‍മാതാവായ പോളാരിസിനെ പോലുള്ള ചില കമ്പനികള്‍ക്ക് ഇന്ത്യയില്‍ സാന്നിധ്യമുണ്ടെങ്കിലും നിര്‍മാണം നടത്തുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

ഇരട്ടിയിലധികം ഇറക്കുമതിത്തീരുവ

ഇരട്ടിയിലധികം ഇറക്കുമതിത്തീരുവ

വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പോളാരിസിന്റെ എല്ലാ മോഡലുകളും. ഇറക്കുമതി തീരുവ വാഹനത്തിന്റെ വിലയിലധികം വരുന്നത് ബിസിനസ് സാധ്യതകള്‍ കുറയ്ക്കുകയാണ്. യമഹ, സുസൂക്കി തുടങ്ങിയ കമ്പനികള്‍ക്കും ഇന്ത്യയില്‍ എടിവികളെത്തിക്കാന്‍ പദ്ധതിയുണ്ട്.

സേനകളിലെ സാന്നിധ്യം

സേനകളിലെ സാന്നിധ്യം

എടിവികള്‍ രാജ്യത്തെ പൊലീസ് സേനയിലും പട്ടാളത്തിലുമെല്ലാം കാര്യമായി ഉപയോഗിക്കപ്പെടുന്നുണ്ട് വിദേശങ്ങളില്‍. ഗുജറാത്ത് പൊലീസ് ഈയിടെ പോളാരിസ്സില്‍ നിന്ന് വാഹനങ്ങള്‍ വാങ്ങാനുള്ള കാരറിലേര്‍പ്പെട്ടിരുന്നു.

വില കുറയും

വില കുറയും

പ്രകൃതിക്ഷോഭങ്ങളും മറ്റും നേരിടാന്‍ സംരക്ഷണസേനകള്‍ക്ക് ഇത്തരം വാഹനങ്ങള്‍ വളറെ ഉപയോഗപ്രദമായിരിക്കും. ഇന്ത്യയില്‍ വെച്ച് നിര്‍മിക്കുന്ന വാഹനങ്ങളുടെ വില ഗണ്യമായി കുറയുമെന്നതിനാല്‍ ഇത് സര്‍ക്കാരിനും ഗുണകരമായിരിക്കും. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ട് പോളാരിസ് നിലവില്‍.

ഇന്ധനക്ഷമതയും കരിമ്പുകപ്രശ്നങ്ങളും

ഇന്ധനക്ഷമതയും കരിമ്പുകപ്രശ്നങ്ങളും

ഇന്ധനക്ഷമത വളരെ കുറവായിരിക്കുമെന്നതാണ് എടിവികളുടെ ഒരു പ്രധാന പോരായ്ക. മികച്ച പ്രകടനക്ഷമതയ്ക്കായി വരുത്തുന്ന വിട്ടുവീഴ്ചയാണിത്. മറ്റൊരു പ്രശ്‌നം കരുമ്പുക പുറന്തള്ളലുമായി ബന്ധപ്പെട്ടുള്ളതാണ്. സാധാരണ വാഹനങ്ങളില്‍ അനുവദനീയമായിട്ടുള്ളതിലും ഏറെ അധികമാണ് എടിവികളുടെ കരുമ്പുക പുറന്തള്ളല്‍. ഇതെല്ലാം പ്രത്യേകം പരിഗണിച്ചുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കേണ്ടതുണ്ട്.

English summary
All-Terrain Vehicles (ATVs) will soon cost a lot less in India if a proposal approved by the highways ministry is implemented.
Story first published: Thursday, January 9, 2014, 12:42 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark