കളമശ്ശേരിയിലും ചെന്നൈയിലും അപ്പോളോ 2,025 കോടി മുതലിറക്കും

Written By:

ചെന്നൈയിലും കേരളത്തിലുമുള്ള നിര്‍മാണ പ്ലാന്റുകളില്‍ 2,025 കോടി രൂപയുടെ മുതല്‍മുടക്കിന് അപ്പോളോ ടയേഴ്‌സ് തയ്യാറെടുത്തു. ഇതു സംബന്ധിച്ച പ്രപ്പോസല്‍ കമ്പനി അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ചെന്നൈയിലും കേരളത്തിലെ കളമശ്ശേരിയിലുമുള്ള പ്ലാന്റുകളിലാണ് മുതലിറക്കുക.

കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിനായി 1.191 കോടി രൂപയുടെ ഓഹരികള്‍ കൂടി ചേര്‍ക്കുവാന്‍ ഓഹരിയുടമകളുടെ സമ്മതം വാങ്ങുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുവാനും ബോര്‍ഡ് മീറ്റിങ് തീരുമാനമെടുത്തിട്ടുണ്ട്.

Apollo Tyres for Huge Investment in Kerala

ചെന്നൈയിലെ ട്രക്ക്, ബസ്സ് ടയറുകളുടെ വിഭാഗമാണ് കൂടുതല്‍ വികസിപ്പിക്കുക. നിലവില്‍ പ്രതിദിനം 6000 ടയറുകള്‍ നിര്‍മിക്കുവാനുള്ള ശേഷിയാണ് ചെന്നൈ പ്ലാന്റിനുള്ളത്. ഇത് 8,9000 ടയറുകളായി വര്‍ധിപ്പിക്കുവാനാണ് നീക്കം.

അതെസമയം നിക്ഷേപത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല.

ഇന്നത്തെ വീഡിയോ

റോഡിലെ കലിപ്പിന് സ്‌പോട്ടില്‍ പണി!

റോഡില്‍ ബൈക്കുമെടുത്തിറങ്ങിയാല്‍ ചിലവന്മാര്‍ക്ക് ചൊറിച്ചിലിളകും. ഫേസ്ബുക്കിലും മറ്റുമിരുന്ന് ചൊറിയുന്ന പോലെയല്ല റോഡിലെ ചൊറിച്ചില്‍. പണി സ്‌പോട്ടില്‍ കിട്ടും. ഒരുത്തന്‍ തന്റെ ഒണക്ക ബൈക്കുമെടുത്ത് റോഡിലിറങ്ങിയതിന്റെ ബാക്കിയാണ് ഈ വീഡിയോയില്‍ കാണുന്നത്. താനും തന്റെ ബൈക്കും ഒത്തുപിടിച്ചാല്‍ പോലും കുതിരശക്തി തികയ്ക്കാന്‍ പറ്റാത്ത ഒരു കാറിനോടാണ് അവന്‍ കലിപ്പു തീര്‍ത്തത്. കാര്‍ കാര്യമറിഞ്ഞതുപോലുമില്ല. ചെക്കന്‍ ദാണ്ടെ നിലത്ത്.

<iframe width="600" height="450" src="//www.youtube.com/embed/UpjZNUWNaww?rel=0" frameborder="0" allowfullscreen></iframe>
English summary
Apollo Tyres board today said its board has approved a proposal to invest USD 340 million to upgrade its manufacturing facilities at Chennai and Kalamassery.
Story first published: Friday, July 4, 2014, 15:15 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark