ടെസ്‌ലയെ ആപ്പിള്‍ ഏറ്റെടുക്കുന്നു?

Written By:

ആപ്പിളിന്റെ ഏറ്റെടുക്കല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആഡ്രിയാന്‍ പിയെറയും ടെസ്ല സിഇഒ എലണ്‍ മസ്‌കും കൂടിക്കാഴ്ച നടത്തിയതോടെയാണ് പ്രശ്‌നം ഊഹങ്ങളുടെ തലത്തിലേക്ക് വഷളായത്.

സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളിന്റെ റിപ്പോര്‍ട്ട് പറയുന്നത് ടെസ്‌ലയെ ആപ്പിള്‍ ഏറ്റെടുക്കുന്ന കാര്യമായിരിക്കാം ഇരുവരും സംസാരിച്ചതെന്നാണ്. ഈ രണ്ട് കമ്പനികളില്‍ ഏതോ ഒന്നില്‍ ക്രോണിക്കിളിനുള്ള 'സോഴ്‌സും' ഇക്കാര്യം സ്ഥിരീകരിച്ചുവത്രെ.

ഇലക്ട്രിക് കാര്‍ മേഖലയില്‍ ടെസ്‌ലയും സ്മാര്‍ട്‌ഫോണ്‍ ഇടത്തില്‍ ആപ്പിളും ചെയ്തുവെച്ച കാര്യങ്ങള്‍ അതുല്യമാണ്. ഈ രണ്ട് കമ്പനികളും ഒരുമിക്കുന്നു എന്ന വാര്‍ത്തയ്ക്ക് മാനങ്ങളേറെയാണ്.

To Follow DriveSpark On Facebook, Click The Like Button
Apple and Tesla to join fto make an iCar

ആപ്പിള്‍ നേരത്തെ തന്നെ കാര്‍ നിര്‍മാണത്തിലുള്ള താല്‍പര്യങ്ങള്‍ പലവിധത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. കാറിനകത്തെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ തുടങ്ങുന്ന അപാരസാധ്യതകളായിരിക്കാം ആപ്പിളിനെ ആകര്‍ഷിക്കുന്ന ഘടകം.

ആപ്പിളിന്റെ തുടക്കത്തിലുണ്ടായിരുന്ന ഇന്നവേറ്റീവ് സ്വഭാവം എവിടെയെല്ലാമോ നഷ്ടപ്പെട്ടുവെന്ന ആരോപണം ഓഹരിയുടമകളില്‍ നിന്ന് കാര്യമായി ഉയരുന്നതിനിടെയാണ് പുതിയ നീക്കം വരുന്നതെന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ മികച്ച നിക്ഷേപസാധ്യതകള്‍ ആരായുന്നതിന്റെ ഭാഗമായിരിക്കാം ഇതും എന്നാണ് കരുതേണ്ടത്.

കൂടുതല്‍... #tesla #ടെസ്‌ല
English summary
Tesla and Apple have reportedly held talks.
Story first published: Tuesday, February 18, 2014, 18:58 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark