അശോക് ലെയ്‌ലന്‍ഡിന് 104 കോടിയുടെ ഓര്‍ഡര്‍

Written By:

അശോക് ലെയ്‌ലാന്‍ഡ് ബസ്സുകള്‍ക്കായി ശ്രീലങ്കയില്‍ നിന്നും വന്‍ ഓര്‍ഡര്‍. 630 ബസ്സുകള്‍ക്കാണ് ശ്രീലങ്കയിലെ ഒരു സ്വകാര്യ ബസ്സ് ഓപ്പറേറ്റര്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

17 ദശലക്ഷം ഡോളറിന്റെ (104 കോടി രൂപ) ഓര്‍ഡറാണിത്. അശോക് ലെയ്‌ലാന്‍ഡിന് ശ്രീലങ്കയിലുള്ള ഒരു സംയുക്ത സംരംഭം വഴി ബസ്സുകള്‍ ഡെലിവറി ചെയ്യും. ലങ്ക അശോക് ലെയ്‌ലന്‍ഡ് എന്നാണ് ഈ സംയുക്ത സംരംഭത്തിന് പേര്.

Ashok Leyland Get USD 17 Million Order From Sri Lanka

അശോക് ലെയ്‌ലാന്‍ഡ് ബസ്സുകളില്‍ ശ്രീലങ്കയിലെ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് ഒരുദാഹരമാണിതെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ വിനോദ് കെ ദസരി വ്യക്തമാക്കി.

1982ലാണ് ലങ്ക അശോക് ലെയ്‌ലാന്‍ഡ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി സ്ഥാപിക്കപ്പെടുന്നത്. 83ല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

കൂടുതല്‍... #ashok leyland
English summary
Ashok Leyland, the flagship company of the Hinduja Group, has received an order worth USD 17 million (INR 104 crore), from Sri Lanka to deliver 630 buses.
Story first published: Saturday, October 25, 2014, 10:36 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark