ആസ്റ്റണ്‍ മാര്‍ടിന്‍ പ്ലാറ്റ്‌ഫോം തയ്യാറാവുന്നു

Written By:

ബ്രിട്ടിഷ് കാര്‍ നിര്‍മാതാവായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ പുതിയ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതിനുള്ള പണികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഒരു ദശകത്തോളം പഴക്കമുള്ള വിഎച്ച് പ്ലാറ്റ്‌ഫോമിനു പകരമായാണ് ഈ പ്ലാറ്റ്‌ഫോം നില്‍ക്കുക.

കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ പ്ലാറ്റ്‌ഫോം പണിയുന്ന തിരക്കുകളിലേക്ക് തങ്ങളുടെ എന്‍ജിനീയര്‍മാര്‍ നീങ്ങിക്കഴിഞ്ഞതായി അദ്ദേഹമറിയിച്ചു.

Aston Martin Confirms New Platform Under Development

ആസ്റ്റണ്‍ മാര്‍ടിന്റെ വരുംതലമുറ വാഹനങ്ങള്‍ക്ക് നിലപാടുറപ്പിക്കാന്‍ ശേഷിയുള്ള, ഏറ്റവും പുതിയ സാങ്കേതികതയും പ്രകടനക്ഷമതയുമുള്‍ക്കൊള്ളുന്ന ഒരു പ്ലാറ്റ്‌ഫോമിനു വേണ്ടിയാണ് ശ്രമങ്ങള്‍ നടക്കുന്നത്.

2013ല്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ 100 വയസ്സു തികച്ചതിന്റെ വന്‍ ആഘോഷങ്ങള്‍ നടന്നിരുന്നു. നൂറ്റാണ്ടു പ്രായം പിന്നിട്ടെങ്കിലും ആസ്റ്റണ്‍ മാര്‍ടിന് ഓട്ടോമൊബൈല്‍ പ്രണയികള്‍ക്കിടയില്‍ ഇന്നും യുവത്വം തന്നെ.

നിരന്തരമായ പുതുക്കലുകളിലൂടെയാണ് ആസ്റ്റണ്‍ വാഹനങ്ങള്‍ വിപണിയില്‍ നിലയുറപ്പിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ അതാത് കാലത്തിന്റെ സാങ്കേതികതയുടെയും ഡിസൈനിന്റെയുമെല്ലാം പതാകവാഹകരാവാന്‍ ആസ്റ്റണിന് സാധിക്കുന്നു.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

English summary
British marque has announced that it has began work on a brand new vehicle architecture that will replace the ageing VH platform that was introduced over a decade back.
Story first published: Wednesday, April 30, 2014, 17:20 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark