മധ്യേഷ്യന്‍ നാടുകള്‍ക്കായി ആസ്റ്റണ്‍ മാര്‍ടിന്‍ ലഗോണ്ട

Written By:

മധ്യേഷ്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ആസ്റ്റണ്‍ മാര്‍ടിന്‍ മോഡല്‍, ലഗോണ്ട സെഡാന്‍ ടീസ് ചെയ്യുന്നു. ആസ്റ്റണിന്റെ എക്‌സ്‌ക്ലൂസീവ് മോഡലുകളായ വണ്‍ 77, വി12 സഗാറ്റ എന്നിവയെ പിന്തുടര്‍ന്നാണ് ലഗോണ്ട എത്തുന്നത്. ഈ വഹനത്തിന്റെ വില്‍പനയും എക്‌സ്‌കൂസീവ് ആയിരിക്കും, മിഡില്‍ ഈസ്റ്റുകാര്‍ക്ക് മാത്രമായി.

ആസ്റ്റണ്‍ മാര്‍ട്ടിന്റെ വിഎച്ച് പ്ലാറ്റഫോമിലാണ് ലഗോണ്ട സെഡാന്‍ നിലയുറപ്പിക്കുന്നത്. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച ബോഡി പാനലുകളാണ് ലഗോണ്ടയ്ക്കുണ്ടാവുക. ഓര്‍ഡറുകള്‍ക്കനുസരിച്ച് നിര്‍മിച്ചു നല്‍കുന്ന നയമാണ് ഈ വാഹനത്തിന്റെ കാര്യത്തില്‍ ആസ്റ്റണ്‍ കൈക്കൊള്ളുക എന്നറിയുക.

വാര്‍വിക്ഷയറിലെ ആസ്റ്റണ്‍ മാര്‍ടിന്‍ പ്ലാന്റില്‍ വെച്ചായിരിക്കും ലഗോണ്ട സെഡാന്റെ നിര്‍മാണമെന്നറിയുന്നു. ഇവിടെനിന്ന് മധ്യേഷ്യന്‍ നാടുകളിലേക്ക് കയറ്റി അയയ്ക്കും. ഇവിടെത്തന്നെയാണ് വണ്‍ 77 എന്ന വിഖ്യാത മോഡല്‍ നിര്‍മിച്ചത്.

To Follow DriveSpark On Facebook, Click The Like Button
Aston Martin Lagonda for Middle East buyers

1976ല്‍ കമ്പനി പുറത്തിറക്കിയ ലഗോണ്ട സെഡാന്റെ ഡിസൈനില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ഈ പുതിയ വാഹനം രൂപകല്‍പന ചെയ്തിരിക്കുന്നത്. ആസ്റ്റണ്‍ മാര്‍ട്ടിന്റെ മികവുറ്റ എന്‍ജിനീയറിങ് വൈദഗ്ധ്യത്തില്‍ നിര്‍മിക്കുന്ന ഈ കാര്‍ എന്നു വിപണിയിലെത്തുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു.

6.0 ലിറ്റര്‍ ശേഷിയുള്ള ഒരു വി12 എന്‍ജിനായിരിക്കും ലഗോണ്ടയില്‍ ഘടിപ്പിക്കുക. ഏതാണ്ട് 600 കുതിരശക്തി പകരാന്‍ ശേഷിയുള്ളതായിരിക്കും ഈ എന്‍ജിന്‍. വിലയും മറ്റു കാര്യങ്ങളുമെല്ലാം ഇപ്പോഴും രഹസ്യമായിരിക്കുന്നു.

English summary
Aston Martin has released teaser image of its Lagonda sedan which is exclusively made for Middle East buyers.
Story first published: Saturday, July 26, 2014, 15:18 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark