ഗൂഗിളും ഓഡിയും കൈകോര്‍ക്കുന്നു

ജര്‍മന്‍ കാര്‍ നിര്‍മാതാവായ ഓഡി, ഗൂഗിളിനൊപ്പം ചേര്‍ന്ന് കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സന്നാഹങ്ങള്‍ വികസിപ്പിക്കുന്നു. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും ഇരുവരും ചേര്‍ന്ന് വികസിപ്പിച്ചെടുക്കുന്ന സംവിധാനങ്ങള്‍. വാഹന ഉലകത്തില്‍ നടക്കാന്‍ പോകുന്ന ഒരു വന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യുദ്ധത്തിന്റെ തുടക്കമായി ഗൂഗിള്‍-ഓഡി പങ്കാളിത്തത്തെ വിലയിരുത്താവുന്നതാണ്.

ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇപ്പോഴും വന്നിട്ടില്ല. ഗൂഗിളില്‍ പ്രവര്‍ത്തിക്കുന്ന ചിലരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനകം പുറത്തു വന്നിട്ടുള്ള വിവരങ്ങള്‍ ചുവടെ നല്‍കുന്നു.

ജനുവരി 7

ജനുവരി 7

ലാസ് വെഗാസില്‍ ജനുവരി 7 മുതല്‍ നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ഗൂഗിള്‍-ഓഡി സന്തതിയുടെ ആദ്യത്തെ പ്രദര്‍ശനം നടക്കുമെന്നാണ് അറിയുന്നത്. ഇരുവരുടെയും പങ്കാളിത്തം സംബന്ധിച്ച പ്രഖ്യാപനവും പരിപാടിയില്‍ വെച്ചുതന്നെ നടക്കും.

ഓഡിയും ഗൂഗിളും പങ്കാളികളാകുന്നു

ഓട്ടോമൊബൈല്‍ സാങ്കേതികതയില്‍ ഗൂഗിളിനുള്ള താല്‍പര്യം നമുക്കറിയുന്നതാണ്. സ്വയം നിയന്ത്രിക്കുന്ന കാര്‍ എന്ന സങ്കല്‍പവുമായി ഗൂഗിള്‍ നിിരത്തുകളിലേക്കിറങ്ങിയത് വാര്‍ത്തയായിരുന്നു. ടൊയോട്ട പ്രയസ്, ലക്‌സസ് ആര്‍എക്‌സ്450എച്ച് തുടങ്ങിയ പത്തോളം വാഹനങ്ങളില്‍ ഗൂഗിളിന്റെ ഡ്രൈവറില്ലാതെ കാറോട്ടുന്ന സംവിധാനം ടെസ്റ്റ് ചെയ്തുകഴിഞ്ഞു.

ഓഡിയും ഗൂഗിളും പങ്കാളികളാകുന്നു

ഓഡി-ഗൂഗിള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിര്‍മിക്കുന്നതിനെ മറ്റുചില കമ്പനികളുടെകൂടി സഹായം തേടിയിട്ടുണ്ട് ഇരുവരും. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു പതിപ്പാണ് ഓഡി-ഗൂഗിള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്നത്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണുകള്‍ക്ക് സമാനമായ ഉപയോഗരീതിയായിരിക്കും ഈ സന്നാഹങ്ങളിലെന്നു പ്രതീക്ഷിക്കാം. ഗൂഗിളിന്റെ നേവിഗേഷന്‍ സിസ്റ്റം, ഗൂഗിള്‍ മ്യൂസിക്, വീഡിയോ സേവനങ്ങള്‍ തുടങ്ങിയവ ഈ സംവിധാനം വഴി ലഭ്യമാകും.

ആപ്പിള്‍ ഐഒഎസ്

ആപ്പിള്‍ ഐഒഎസ്

ആപ്പിള്‍ പുറത്തിറക്കാന്‍ പോകുന്ന കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് ഒരു കിടിലന്‍ എതിരാളിയെ നിര്‍മിക്കുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യമെന്നു വ്യക്തം. കപെര്‍ടിനോ കമ്പനിയുമായി ചേര്‍ന്നാണ് ആപ്പിള്‍ പുതിയ സന്നാഹം പുറത്തിറക്കുന്നത്. ആപ്പിള്‍ ഐഒഎസ്സില്‍ ഐമെസ്സേജ്, എയ്‌സ് ഫ്രീ സിരി ആക്ടിവേഷന്‍, ഹാന്‍ഡ്‌സ് ഫ്രീ ടെലിഫോണ്‍ കമാന്‍ഡ്‌സ്, സാറ്റലൈറ്റ് നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോള്‍ തുടങ്ങിയ നിരവധി സവിശേഷതകള്‍ ചേര്‍ത്തിട്ടുണ്ട്.

ഓഡിയും ഗൂഗിളും പങ്കാളികളാകുന്നു

മെഴ്‌സിഡിസ് ബെന്‍സ്, ഹോണ്ട, ജനറല്‍ മോട്ടോഴ്‌സ്, ബിഎംഡബ്ല്യു എന്നിവരുമായി ആപ്പിള്‍ ഇതിനകം പങ്കാളിത്തം ഉറപ്പിച്ചുകഴിഞ്ഞു. ആപ്പിള്‍ ഐഒഎസ്സില്‍ നിന്നു വ്യത്യസ്തമായി, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ബേസ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സന്നാഹം കുറെക്കൂടി വഴക്കമുള്ളതായിരിക്കും. ഡിസൈനിംഗിലും മറ്റും കാര്‍ നിര്‍മാതാക്കള്‍ക്ക് സ്വന്തമായ ശൈലി സ്വീകരിക്കാന്‍ ഇതില്‍ സാധിക്കും. വിവിധ കാര്‍ മോഡലുകളില്‍ വ്യത്യസ്തമായ ഡിസൈനിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഘടിപ്പിക്കുവാനും കാര്‍ നിര്‍മാതാക്കളെ ആന്‍ഡ്രോയ്ഡ് ബേസ്ഡ് സംവിധാനം

Most Read Articles

Malayalam
English summary
German car major Audi, also the number one luxury carmaker in India, is rumored to be working together with tech giant Google in developing car infotainment systems that run on the latter's Android operating system.
Story first published: Thursday, January 2, 2014, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X