ബങ്കളുരു ആര്‍ടിഓകള്‍ ഇനി ഇലക്ട്രിക് കാറുകളില്‍

Written By:

ബങ്കളുരുവിലെ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍മാര്‍ ഇനി ഇലക്ട്രിക് കാറുകളില്‍ സഞ്ചരിക്കും. ലോകഭൗമദിനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് എത്തിച്ചേര്‍ന്നത്. ഇലക്ട്രിക് കാറുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിന് മാതൃക കാണിക്കുക എന്നതാണ് പെട്രോള്‍ കാറുകള്‍ കൈയൊഴിയാനുള്ള തീരുമാനത്തിനു പിന്നിലെന്നറിയുന്നു.

ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ കമ്പനിയായ മഹീന്ദ്ര രേവയുടെ പ്ലാന്റ് ബഹ്കളുരുവിലാണുള്ളത്. രേവ മോഡലുകള്‍ കാര്യമായ വില്‍പനയില്ലാതെ കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷം നിലവിലുണ്ടെന്നതും ഈ തീരുമാനത്തോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്.

Battery Powered Cars For Bangalore RTOs

അടുത്തമാസം മുതല്‍ ആര്‍ടിഓമാര്‍ ഇലക്ട്രിക് കാറുകളിലേക്ക് മാറുമെന്നാണറിയുന്നത്. പദ്ധതി പ്രഖ്യാപിച്ചത് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ കെ. അമരനാരായണയാണ്. പരിസ്ഥിതി സംബന്ധമായ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

ഇദ്ദേഹം കുറച്ചാഴ്ചകള്‍ക്കു മുമ്പ് ഇലക്ട്രിക് കാര്‍ വാങ്ങുവാന്‍ ബങ്കളുരുവിലെ ഒരു കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു എന്ന വാര്‍ത്തയും വരുന്നുണ്ട്.

ആര്‍ടിഓ-കളുടെ ഉപയോഗത്തിനായി ഇലക്ട്രിക് കാറുകള്‍ വാടകയ്‌ക്കെടുക്കുകയാണ് ചെയ്യുക. നിലവില്‍ മഹീന്ദ്ര രേവ കാറുകള്‍ വാടകയ്ക്കു നല്‍കുന്നുണ്ട്. എന്നാല്‍ രേവയില്‍ നിന്നു തന്നെയാണോ കാറുകള്‍ വാടകയ്‌ക്കെടുക്കുക എന്ന കാര്യം വ്യക്തമല്ല.

ഇലക്ട്രിക് കാറുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വിധാന്‍ സൗധ പരിസരത്ത് നാല് ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

English summary
The Regional Transport Officers (RTO) in Bangalore will soon be seen driving electric cars under a new initiative launched on the occasion of World Earth Day.
Story first published: Thursday, April 24, 2014, 13:37 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark