അറസ്റ്റിലായ ബിഎംഡബ്ല്യു സാമ്പത്തികവിഭാഗം മേധാവിക്ക് ജാമ്യം

Written By:

വഞ്ചനാകുറ്റത്തിന് അറസ്റ്റുചെയ്യപ്പെട്ട ബിഎംഡബ്ല്യൂ ഇന്ത്യയുടെ സാമ്പത്തികസേവന വിഭാഗം തലവന്‍ സ്റ്റീഫാന്‍ സ്‌ക്ലിപ്ഫിന് ജാമ്യം ലഭിച്ചു. ഹൈദരാബാദിലെ ബിഎംഡബ്ല്യു കാറുകളുടെ ഡീലറായ ഡെല്‍റ്റാ കാര്‍സാണ് സ്‌ക്ലിപ്ഫിനെതിരെ പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് ഹൈദരാബാദ് പൊലീസ് കഴിഞ്ഞയാഴ്ച സ്‌ക്ലിപ്ഫിനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

2010ല്‍ ഡെല്‍റ്റാ കാര്‍സ് നല്‍കിയ പരാതിയാണ് ബിഎംഡബ്ല്യു ഇന്ത്യയുടെ സാമ്പത്തികസേവനവിഭാഗം തലവന്റെ അറസ്റ്റിലെത്തിയ പരിണിതഫലങ്ങള്‍ക്ക് കാരണമായത്. ഡെല്‍റ്റ് കാര്‍സ് മാനേജിങ് ഡയറക്ടര്‍ നല്‍കിയ പരാതിയില്‍, കമ്പനിയുടെ ചില ക്രമവിരുദ്ധമായ നീക്കങ്ങള്‍ മൂലം തനിക്ക് 4 കോടിയോളം രൂപ നഷ്ടമായെന്ന് വ്യക്തമാക്കിയിരുന്നു.

To Follow DriveSpark On Facebook, Click The Like Button
BMW Finance Head India

അതെസമയം ബിഎംഡബ്ല്യു, കമ്പനിയോ കമ്പനിയുടെ ഉദ്യോഗസ്ഥരോ ഏതെങ്കിലും തരത്തിലുള്ള ക്രവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പെട്ടിട്ടില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് പത്രക്കുറിപ്പിറക്കി. ഇപ്പോഴത്തെ വിഷയത്തില്‍ ആവശ്യമായ നിയമനടപടികള്‍ തങ്ങള്‍ കൈക്കൊള്ളുമെന്നും അവര്‍ പറഞ്ഞു.

ബിഎംഡബ്ല്യു ഇന്ത്യ സാമ്പത്തികസേവനവിഭാഗം തലവന്‍ അറസ്റ്റു ചെയ്യപ്പെട്ടതില്‍ ഡീലര്‍ കൗണ്‍സില്‍ ഓഫ് ബിഎംഡബ്ല്യു ഇന്ത്യ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ബിഎംഡബ്ല്യൂവിനൊപ്പം തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായി അവര്‍ പറഞ്ഞു.

English summary
Managing Director of BMW Financial Services India, Stefan Schlipf who was arrested for cheating was granted bail by the local court.
Story first published: Wednesday, July 30, 2014, 15:57 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark