ബിഎംഡബ്ല്യു കാറുകള്‍ക്ക് ജനുവരിയില്‍ വിലകൂടും

Written By:

ബിഎംഡബ്ല്യു ഇന്ത്യയുടെ കാര്‍മോഡലുകള്‍ക്ക് വില വര്‍ധിക്കുന്നു. ബിഎംഡബ്ല്യൂ ഗ്രൂപ്പിന്റെ കീഴിലുള്ള മിനി ബ്രാന്‍ഡ് കാറുകള്‍ക്കും വിലവര്‍ധിപ്പിക്കും. 2015 ജനുവരി 1 മുതല്‍ 5 ശതമാനം വരെ വില കൂടുമെന്നാണ് കമ്പനിയില്‍ നിന്നുള്ള പത്രക്കുറിപ്പ് അറിയിക്കുന്നത്.

രാജ്യത്തെ വിപണിയില്‍ പ്രീമിയം നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയുള്ള ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ നിലപാട് വീണ്ടുമുറപ്പിക്കുക മാത്രമാണ് ഈ വിലവര്‍ധനയിലൂടെ തങ്ങള്‍ ചെയ്യുന്നതെന്ന് കമ്പനി പ്രസിഡണ്ട് ഫിലിപ് വോണ്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയിലെ ആഡംബര വിഭാഗത്തിന് സുസ്ഥിരനേതൃത്വം നല്‍കുക എന്നതാണ് ലക്ഷ്യം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചിന്താപദ്ധതിയിലും ആസൂത്രണത്തിലും ഊന്നിയുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

To Follow DriveSpark On Facebook, Click The Like Button
BMW To Hike Price For All BMW And MINI Models

നിലവില്‍ രാജ്യത്തെമ്പാടുമായി 37 ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളുണ്ട്. കേരളത്തില്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ബിമ്മര്‍ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിപണിയില്‍ കൂടുതല്‍ ശക്തമായി നിലപാടെടുക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഔട്‌ലെറ്റുകള്‍ തുറക്കുവാന്‍ ബിഎംഡബ്ല്യുവിന് പദ്ധതിയുണ്ട്. ഡീലര്‍ഷിപ്പുകളുടെ എണ്ണം അധികം വൈകാതെ 50 ആക്കി ഉയര്‍ത്തും.|

mini

ജനുവരി മാസത്തില്‍ മിക്കവാറും കമ്പനികള്‍ വിലകളുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറെ മാസങ്ങളായി കാര്‍ വിലകള്‍ ഉയര്‍ത്താതെ പിടിച്ചുനില്‍ക്കുകയായിരുന്നു കമ്പനികള്‍. വിപണിമാന്ദ്യം നിലനില്‍ക്കുന്നതിനിടെ കാര്‍വില വര്‍ധിപ്പിച്ചാല്‍ അത് വില്‍പനയെ പിറകോട്ടടിക്കുമെന്ന് ഭയന്നായിരുന്നു ഇത്തരമൊരു നിലപാടെടുത്തത്. നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ വിപണി ഉണരുമെന്ന പ്രതീക്ഷയും കാര്‍നിര്‍മാതാക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍, മോഡി അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും മാന്ദ്യം കൂടുതല്‍ കടുത്തതല്ലാതെ മാറ്റമൊന്നുമുണ്ടായില്ല. ഇനി രണ്ടും കല്‍പിച്ച് നീങ്ങാം എന്ന മട്ടിലാണ് കാര്‍നിര്‍മാതാക്കള്‍.

കൂടുതല്‍... #bmw #news #ബിഎംഡബ്ല്യു
English summary
BMW To Hike Price For All BMW And MINI Models.
Story first published: Friday, December 12, 2014, 16:00 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark