ബിഎംഡബ്ല്യു 1 സീരീസ് ദിവസം 555 രൂപയ്ക്ക് സ്വന്തമാക്കാം

Written By:

വണ്‍ സീരീസ് ഹാച്ച്ബാക്കിനുമേല്‍ ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതി അവതരിപ്പിക്കുന്നൂ ബിഎംഡബ്ല്യു. ദിവസം 555 രൂപ ഇഎംഐ നിരക്കില്‍ ഈ പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കാം. ഈ ഓഫര്‍ പരിമിതകാലത്തേക്കു മാത്രമേയുണ്ടാകൂ എന്ന് കമ്പനി അറിയിക്കുന്നു.

11 മാസത്തേക്കാണ് ദിവസം 555 രൂപ ഇഎംഐ നിരക്കുണ്ടാവുക. ഈ കാലാവധിക്കുശേഷം 1,50,000 രൂപ വീതം ഇഎംഐ അടച്ചുതുടങ്ങണം. വാഹനത്തിന് ഡൗണ്ട പേയ്‌മെന്റായി 8,00,000 രൂപ മുതല്‍ 10,00,000 രൂപ വരെയാണ് അടവ്.

ബിഎംഡബ്ല്യു 1 സീരീസ് വിശദാംശങ്ങള്‍

കടുത്ത മത്സരം നടക്കുന്ന പ്രീമിയം കാര്‍വിപണിയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ തന്ത്രങ്ങള്‍ തേടുകയാണ് കാര്‍നിര്‍മാതാക്കള്‍. ഓഡി, മെഴ്‌സിഡിസ്, ബിഎംഡബ്ല്യു എന്നിവരുടെ ആഗോളതലത്തില്‍ തന്നെ നടക്കുന്ന കടുത്ത മത്സരങ്ങളുടെ പ്രതിഫലനം ഇന്ത്യയിലും സംഭവിക്കുന്നു.

മൂന്ന് ഡീസല്‍ എന്‍ജിന്‍ പതിപ്പും ഒരു പെട്രോള്‍ എന്‍ജിന്‍ പതിപ്പുമാണ് വണ്‍ സീരീസ് ഹാച്ച്ബാക്കിനുള്ളത്.

1.6 ലിറ്ററിന്റെ 4 സിലിണ്ടര്‍ എന്‍ജിന്‍ 136 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 220 എന്‍എം ആണ് പരമാവധി ചക്രവീര്യം. ലിറ്ററിന് 16.29 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ശേഷിയുണ്ടിതിന്.

2.0 ലിറ്ററിന്റെ 4 സിലിണ്ടര്‍ എന്‍ജിനാണ് മറ്റൊന്ന്. 143 കുതിരശക്തി. 320 എന്‍എം ചക്രവീര്യം. ലിറ്ററിന് 10.58 കിലോമീറ്റര്‍ മൈലേജ്.

ഇന്ത്യയില്‍ ലഭ്യമായ ബിഎംഡബ്ല്യു കാറുകളില്‍ ഏറ്റവും വിലക്കുറവുള്ള മോഡലാണ് 1 സീരീസ്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 22,65,000 രൂപയില്‍ 1 സീരീസ് ഹാച്ചിന്റെ വില തുടങ്ങുന്നു. 32,50,000 രൂപയില്‍ വില അവസാനിക്കുന്നു.

രാജ്യത്തെ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി കാറുകള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട് ബിഎംഡബ്ല്യു. എം3, എ4 എന്നീ പെര്‍ഫോമന്‍സ് കാറുകളാണ് അടുത്തതായി വിപണിയിലെത്താനൊരുങ്ങുന്നത്. നവംബര്‍ 26ന് ഇവയുടെ ലോഞ്ച് നടക്കും. 

Cars താരതമ്യപ്പെടുത്തൂ

ബിഎംഡബ്ലിയു 1 സീരീസ്
ബിഎംഡബ്ലിയു 1 സീരീസ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Individuals can now drive their 1 Series for a price of just INR 555 a day.
Story first published: Friday, November 21, 2014, 11:51 [IST]
Please Wait while comments are loading...

Latest Photos