വൈദ്യുതി കാറുകളുടെ ഏറ്റവും വലിയ വിപണിയാകാന്‍ ചൈന

By Santheep

ഇലക്ട്രിക് കാറുകളുടെ ഭാവി വളരെ ശോഭനമാണെന്ന വിശ്വാസക്കാരാണ് ബിഎംഡബ്ല്യു. നിലവില്‍ ലോകവിപണിയില്‍ ഇലക്ട്രിക് കാറുകള്‍ നേരിടുന്ന വലിയ പ്രതിസന്ധി അടിസ്ഥാനസൗകര്യങ്ങളുടേതാണ്. ഈ വഴിക്ക് വളരെ ചുരുക്കം ചില രാഷ്ട്രങ്ങള്‍ മാത്രമേ അനുകൂലമായ നീക്കങ്ങള്‍ നടത്തുന്നുള്ളൂ. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇനിയും ഈ വഴിയിലേക്ക് എത്തേണ്ടതായിട്ടാണുള്ളത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളെത്തിക്കുന്നതില്‍ ചൈന ഏറെ മുന്നിലാണെന്ന് ബിഎംഡബ്ല്യു തിരിച്ചറിയുന്നു. ചൈനീസ് സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ നാലഞ്ചു കൊല്ലത്തിനിടയില്‍ ഈ മേഖലയില്‍ വലിയ സാമ്പത്തികനിക്ഷേപം നടത്തിയിട്ടുണ്ട് ചൈന.

BMW Sees China as Biggest Electric Car Market by 2019

വളരെ താമസിക്കാതെ തന്നെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ വിപണിയായി മാറുമെന്ന് ബിഎംഡബ്ല്യു നിരീക്ഷിക്കുന്നു. ബിഎംഡബ്ല്യു ചൈനയുടെ സിഇഒ കാര്‍സ്റ്റണ്‍ ഏന്‍ജല്‍ പറയുന്നത് രാജ്യത്ത് 2019ടെ അടിസ്ഥാനസൗകര്യങ്ങള്‍ വേണ്ടപോലെ വികസിക്കുമെന്നാണ്.

വന്‍തോതില്‍ നഗരവല്‍ക്കരണം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ന് ചൈന. ഈ നഗരങ്ങളെയെല്ലാം ഭാവിയുടെ ഇന്ധനമായ വൈദ്യുതിയോട് അനുകൂലസമീപനമെടുക്കുന്ന രീതിയില്‍ വാര്‍ത്തെടുക്കുന്നതിന് സര്‍ക്കാര്‍ ബൃഹദ് പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

നഗരങ്ങളില്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിനായി ഷാങ്ഹായിയിലെ മുനിസിപ്പല്‍ പവര്‍ കമ്പനിയുമായി ചൈനീസ് സര്‍ക്കാര്‍ കരാറുണ്ടാക്കിയിട്ടുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ നഗരങ്ങളിലും വേണ്ടത്ര ചാര്‍ജിങ് പോയിന്റുകള്‍ നിര്‍മിക്കപ്പെടും.

ചൈനയെക്കാള്‍ ഇക്കാര്യത്തില്‍ ഒരു അഞ്ചു വര്‍ഷമെങ്കിലും പിന്നിലായിരിക്കും ഇന്ത്യ എന്ന സന്ദേശമാണ് പുതിയ സര്‍ക്കാരിന്റെ സമീപനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇലക്ട്രിക് മൊബിലിറ്റിക്കുവേണ്ടി ചില സര്‍ക്കാര്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവ വേണ്ടപോലെ വേഗതയാര്‍ജിച്ചിട്ടില്ല. വരുംനാളുകളില്‍ മോഡിയുടെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #news #bmw #ബിഎംഡബ്ല്യു
English summary
BMW predicts China will become the world’s largest market for electric vehicles aided by the Chinese government’s investments in charging infrastructure and greener cars.
Story first published: Saturday, July 5, 2014, 17:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X