ട്രാഫിക് സൈനുകള്‍ തിരിച്ചറിയുന്ന ബോഷ് ആപ്ലിക്കേഷന്‍

Written By:

ട്രാഫിക് സൈനുകള്‍ ശ്രദ്ധിക്കാതെ പോകുന്നത് വന്‍ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. കാറിനകത്ത് വിനോദോപാധികള്‍ കുത്തിനിറച്ച് റോഡിലേക്കുള്ള ശ്രദ്ധയെ പരമാവധി റദ്ദ് ചെയ്യാന്‍ കാര്‍നിര്‍മാതാക്കള്‍ ശ്രമിക്കുന്ന തരത്തിലേക്ക് വിപണിമത്സരങ്ങള്‍ നീങ്ങിയിരിക്കുന്നു. റോഡിലേക്ക് ശ്രദ്ധ പായിക്കാനും സാങ്കേതികതയുടെ ഇടപെടല്‍ ആവശ്യമാണിപ്പോള്‍. ബോഷ് ഈ വഴിക്കുള്ള ഒരു ശ്രമം വിജയിച്ചതാണ് പുതിയ വാര്‍ത്ത.

ഒരു സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനാണ് ബോഷ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൈഡ്രൈവ്അസിസ്റ്റ് എന്നു പേരായ ഈ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന് റോഡ് സൈനുകള്‍ തിരിച്ചറിയുവാനുള്ള ശേഷിയുണ്ട്. ഇങ്ങനെ തിരിച്ചറിയുന്ന സംഗതികള്‍ ഡ്രൈവറെ അറിയിക്കുന്നത് കാബിനില്‍ ഘടിപ്പിച്ച ഇന്‍ഡിക്കേറ്ററുകള്‍ വഴിയാണ്.

ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ സൗജന്യമായ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

സ്പീഡ് ലിമിറ്റ്, നോ പാസ്സിങ് സോണുകള്‍ എന്നിങ്ങനെ എല്ലാ സൈനുകളും തിരിച്ചറിയുകയും അത് ഡ്രൈവറെ അറിയിക്കുകയുമാണ് ചെയ്യുക.

ഇന്നത്തെ വീഡിയോ

ലൂയിസ് ഹാമില്‍ട്ടണ്‍ തുടങ്ങിയ ഇടം

കുട്ടികള്‍ക്ക് കളിക്കാനുപകരിക്കുന്ന മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ മുതല്‍ കൊടും കരുത്തുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച മെഷീനുകള്‍ വരെയുണ്ട് ഗോ കാര്‍ട്ടുകളില്‍. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഇതൊരു കുട്ടിക്കളിയായി കാണാന്‍ പാടുള്ളതല്ല. വന്‍ പ്രഫഷണലുകള്‍ പങ്കെടുക്കുന്ന റേസിങ് മത്സരങ്ങള്‍ നടക്കാറുണ്ട് ഗോ കാര്‍ട്ടുകളുപയോഗിച്ച്. കഴിഞ്ഞ ദിവസം ഇത്തരമൊരു മത്സരം നോര്‍ത്ത് കരോലിനയില്‍ നടക്കുകയുണ്ടായി. മോട്ടോപ്ലക്‌സ് ലിറ്റില്‍ 600 എന്നാണ് ഈ മത്സരത്തിന്റെ പേര്.

<iframe width="600" height="450" src="//www.youtube.com/embed/zPDiBQEH_Z8?rel=0" frameborder="0" allowfullscreen></iframe>

Cars താരതമ്യപ്പെടുത്തൂ

ടാറ്റ സഫാരി സ്റ്റോം
ടാറ്റ സഫാരി സ്റ്റോം വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #bosch #ബോഷ്
English summary
A new smartphone myDriveAssist app recently developed by Bosch engineers is able to read traffic signs as well as to record and process other information for new vehicle functions.
Story first published: Tuesday, July 8, 2014, 11:52 [IST]
Please Wait while comments are loading...

Latest Photos