ബോഷ് തൊഴിലാളികള്‍ സമരത്തില്‍

Written By:

ബോഷിന്റെ ബങ്കളുരു പ്ലാന്റില്‍ തൊഴിലാളികള്‍ സമരത്തില്‍. സെപ്തംബര്‍ 16നാണ് സമരം തുടങ്ങിയത്. വേതനവര്‍ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം നടക്കുന്നത്. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ബോഷ് മാനേജ്‌മെന്റ്.

ബോഷ് പ്ലാന്റിലെ ഉല്‍പാദനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചതായാണ് വിവരം. തൊഴിലാളികളുടെ സമരം നിയമവിരുദ്ധമാണെന്ന നിലപാടിലാണ് മാനേജ്‌മെന്റ്.

Bosch India Workers Go On A Strike

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരത്തിലേക്കു നീങ്ങുമെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പുതന്നെ കമ്പനിക്ക് നോട്ടാസ് നല്‍കിയിരുന്നു ബോഷിലെ തൊഴിലാളിയൂണിയന്‍. ശമ്പളവര്‍ധനവാണ് പ്രധാനപ്പെട്ട പ്രശ്‌നം. ഈ പ്രശ്‌നത്തില്‍ നേരത്തെയും സമരം നടന്നിരുന്നു.

ബോഷ് ഇന്ത്യയുടെ മൂന്ന് പ്ലാന്റുകളിലും ശമ്പളവര്‍ധന സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ മറ്റ് രണ്ടു പ്ലാന്റുകളിലും സമരം നടന്നിരുന്നു.

ബോഷിലെ തൊഴിലാളികള്‍ക്ക് നിലവില്‍ ലഭിക്കുന്ന ശരാശരി മാസശമ്പളം 65,000 രൂപയാണ്. കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളവര്‍ധനയായ 17,000 രൂപയില്‍ തൊഴിലാളികള്‍ തൃപ്തരല്ല. മാസം 20,000 എന്ന നിരക്കില്‍ ശമ്പളവര്‍ധന ലഭിക്കണമെന്നാണ് തൊഴിലാളികളുടെ നിലപാട്.

കൂടുതല്‍... #bosch #strike #ബോഷ് #സമരം
English summary
The strike at Bosch's Bangalore facility has been on since, 16th September, 2014.
Story first published: Wednesday, September 17, 2014, 17:17 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark