കാർ ടെസ്റ്റു ചെയ്താല്‍ 100 ഡോളര്‍ സമ്മാനം

Written By:

ഒന്നു കയറിയിരുന്ന് ഓടിച്ചുനോക്കിയാല്‍ ആരും തങ്ങളുടെ കാറുകള്‍ വാങ്ങുമെന്ന കാര്യത്തില്‍ കാഡില്ലാക്കിന് സംശയമൊട്ടുമില്ല. ഓടിച്ചുനോക്കാന്‍ ആരെയും കിട്ടാത്തതാണ് കമ്പനി നേരിടുന്ന പ്രശ്‌നം. കാഡില്ലാക്ക് കാറുകളുടെ പരുക്കന്‍ സ്വഭാവം ഇഷ്ടപ്പെടാത്തതാവാം ടെസ്റ്റ് ഡ്രൈവിനുപോലും ആളെ കിട്ടാത്തത് എന്ന അനുമാനത്തിലാണ് കമ്പനി. ഈ പ്രശ്‌നം പരിഹരിക്കാന്‍ കാഡില്ലാക്ക് പരിശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

കാഡില്ലാക് മോഡലുകള്‍ ടെസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 അമേരിക്കന്‍ ഡോളര്‍ പാരിതോഷികമായി നല്‍കുവാനാണ് കമ്പനിയുടെ തീരുമാനം. ഇതുവഴി കൂടുതല്‍ പേരെ ടെസ്റ്റ് ഡ്രൈവുകള്‍ക്ക് ആകര്‍ഷിക്കുവാനും അവരില്‍ കുറെപ്പേരെയെങ്കിലും കാര്‍ വാങ്ങാന്‍ പ്രേരിപ്പിക്കാനും സാധിക്കുമെന്ന് കണക്കുകൂട്ടുന്നു കാഡില്ലാക്.

Cadillac To Pay People Who Test Their Vehicles

മാര്‍ച്ച് മാസത്തിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. അമേരിക്കയില്‍ എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതുവരെയായി ആയിരത്തിലധികം പേര്‍ ടെസ്റ്റ് ഡ്രൈവിനെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചെല്ലുന്നവര്‍ക്കെല്ലാം 100 ഡോളര്‍ എടുത്തു നല്‍കില്ല കാഡില്ലാക്ക്. ഇതിനായി ചില മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. 21 വയസ്സു പൂര്‍ത്തിയായ, ഡ്രൈവിംഗ് ലൈസന്‍സും പേഴ്‌സണല്‍ ഇന്‍ഷൂറന്‍സും ഉള്ളയാള്‍ക്കു മാത്രമേ വാഹനം ടെസ്റ്റു ചെയ്യാന്‍ കിട്ടുകയുള്ളൂ. കൂടാതെ ജനറല്‍ മോട്ടോഴ്‌സില്‍ നിന്നും വാങ്ങിയ ഒരു കാര്‍ സ്വന്തമായി ഉണ്ടായിരിക്കണം. ഈ കാര്‍ 2004നു ശേഷം വാങ്ങിയതുമായിരിക്കണം.

ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കാന്‍ സാധിച്ചാല്‍ വാഹനം ടെസ്റ്റിനു ലഭിക്കും. കൂടെ ഒരു വിസ പ്രീപെയ്ഡ് ഗിഫ്റ്റ് കാര്‍ഡും.

ആദ്യമായി കാഡില്ലാക് കാര്‍ വാങ്ങുന്നയാളാണെങ്കില്‍ 1500 ഡോളറിന്റെ ഇന്‍സെന്റീവ്‌സ് ലഭ്യമാണ്. ജനറല്‍ മോട്ടോഴ്‌സിന്റെ കാറുകളൊന്നും തന്നെ പക്കലില്ലാത്തയാളെയാണ് കാഡില്ലാക്ക് 'പുതിയ ഉപഭോക്താവ്' എന്നു വിളിക്കുന്നത്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോേ

Post by DriveSpark.

കൂടുതല്‍... #cadillac #കാഡില്ലാക്
English summary
Now as an attempt to get people to come and visit their stores and see the potential of their vehicles Cadillac will pay individuals upto 100 USD.
Story first published: Thursday, April 24, 2014, 11:34 [IST]
Please Wait while comments are loading...

Latest Photos