കാറുകള്‍ക്ക് 8 മാസമായി വില വര്‍ധിക്കുന്നില്ല!

Written By:

തൊട്ടതിനും പിടിച്ചതിനുമെല്ലാം ദിനംപ്രതി വിലവര്‍ധിക്കുന്ന ഈ അച്ഛാദിനങ്ങളില്‍പ്പോലും കാറുകള്‍ക്ക് വില വര്‍ധിക്കുന്നില്ല എന്നു കേള്‍ക്കുമ്പോള്‍ ആര്‍ക്കും അതഭുതം തോന്നും. കഴിഞ്ഞ എട്ടുമാസമായി കാറുകള്‍ക്ക് വിലവര്‍ധിക്കുന്നില്ല. നിങ്ങളിത് വിശ്വസിക്കണം!

രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാവായ മാരുതി സുസൂക്കി 2013 ഡിസംബര്‍ മുതല്‍ ഇന്നുവരെ ഒരു മോഡലിന്റെയും വില വര്‍ധിപ്പിച്ചിട്ടില്ല!

ഹ്യൂണ്ടായ് ആകട്ടെ, കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യമായി കാര്‍വില വര്‍ധിപ്പിച്ചത്. വാഹനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനും മുമ്പാണിത് സംഭവിച്ചത്.

എന്തുകൊണ്ടാണ് നിങ്ങള്‍മാത്രം വില കൂട്ടാത്തതെന്നു ചോദിച്ചാല്‍ കാര്‍നിര്‍മാതാക്കള്‍ക്കെല്ലാം ഒരേ മറുപടിയാണ്. 'ആളുകളെ കാറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ്!'

To Follow DriveSpark On Facebook, Click The Like Button
Car Makers Refrain From Price Hike For The Eighth-Straight Month

ഫെബ്രുവരിയില്‍ സംഭവിച്ച എക്‌സൈസ് ഡ്യൂട്ടി ഇളവ് വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കാര്‍നിര്‍മാതാക്കളെ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. 4 മുതല്‍ 6 ശതമാനം വരെയാണ് എക്‌സൈസ് നികുതി കുറച്ചുനല്‍കിയത്.

ഓട്ടോമൊബൈല്‍ വിപണി പതുക്കെയാണെങ്കിലും കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ട്. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ തരക്കേടില്ലാത്ത വിധഥ്തില്‍ കാര്‍വില്‍പന നടന്നിട്ടുണ്ട്.

ദശകത്തിലെ ഏറ്റവും മോശപ്പെട്ട കാലത്തിലൂടെ കടന്നുപോയതോടെയാണ് ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ നയപരിപാടികളില്‍ മാറ്റം വരുത്തിയതെന്ന് ഐഎച്ച്എസ് ഓട്ടോമോട്ടീവിലെ മുഖ്യ അനലിസ്റ്റായ അമിത് കൗശിക് പറയുന്നു. നിലവില്‍ നല്ല ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിട്ടുള്ള വിപണിയില്‍ പുതിയൊരു വിലവര്‍ധന കൂടി കൊണ്ടുവന്ന് സ്ഥിതിഗതികള്‍ വഷളാക്കാന്‍ കാര്‍നിര്‍മാതാക്കള്‍ തയ്യാറല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 8.8 ലക്ഷം കാറുകള്‍ രാജ്യത്തെ വിറ്റഴിക്കപ്പെടുകയുണ്ടായി. മുന്‍വര്‍ഷത്തെ ഇതേ കാലയളവുമായി തട്ടിച്ചുനോക്കിയാല്‍ ഇത് 4.09 ശതമാനത്തിന്റെ വര്‍ധനയാണ്.

കൂടുതല്‍... #news
English summary
Automobile manufacturers in India refrain from price hikes for the eighth-straight month. This is to encourage more people to buy cars and help car makers sell more units.
Story first published: Monday, October 20, 2014, 17:11 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark