വിപണി വീണ്ടും പെട്രോള്‍ കാറുകളിലേക്ക് തിരിയുന്നു

Written By:

പെട്രോളിന് വില കുറയുന്നത് പ്രമാണിച്ച് ഓട്ടോവിപണിയിലെ ട്രെന്‍ഡില്‍ മാറ്റം വരുന്നു. ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങളിലേക്ക് ഉപഭോക്താക്കളുടെ താല്‍പര്യം മാറുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഡീസല്‍ ഇന്ധനത്തിന്റെ വിലയുമായി പെട്രോളിനുണ്ടായിരുന്ന അന്തരം ഗണ്യമായ തോതില്‍ കുറയുന്നതും ഡീസലിന്റെ സബ്‌സിഡി എടുത്തുകളഞ്ഞതുമെല്ലാം ഈ പുതിയ ട്രെന്‍ഡിന് കാരണമായിട്ടുണ്ട്.

പുതിയ വര്‍ഷത്തേക്കുള്ള കാര്‍നിര്‍മാതാക്കളുടെ പദ്ധതികളില്‍ വലിയ മാറ്റം വരുത്താന്‍ ഇന്ധനവിയിലുണ്ടായ മാറ്റങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. മുമ്പ് നിശ്ചയിച്ചിരുന്നതില്‍നിന്നും വ്യത്യസ്തമായി പെട്രോള്‍ മോഡലുകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കാര്‍നിര്‍മാതാക്കള്‍ ആലോചിക്കുന്നത്.

കഴിഞ്ഞ കുറച്ചുമാസങ്ങളിലായി പെട്രോള്‍ കാറുകളുടെ വില്‍പന 58 ശതമാനം കണ്ട് വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. ഈ പ്രവണത തുടരുകയാണെങ്കില്‍ പെട്രോള്‍ കാറുകളുടെ വില്‍പന ഇനിയും വര്‍ധിക്കാനാണ് സാധ്യത.

അതെസമയം ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വാഹനനിര്‍മാതാക്കള്‍ക്ക് ഈ പുതിയ പ്രവണത തിരിച്ചടിയായിരിക്കുകയാണ്. ഹോണ്ട അടക്കമുള്ള കാര്‍നിര്‍മാതാക്കള്‍ ഈ വഴിക്ക് കാര്യമായ നിക്ഷേപങ്ങളും നടത്തിയിരുന്നു. കൂടുതലും ഡീസല്‍ വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്ന മഹീന്ദ്രയുടെ വില്‍പന നടപ്പുവര്‍ഷം 20 ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്.

Cars താരതമ്യപ്പെടുത്തൂ

മാരുതി സുസുക്കി ഒമ്‍നി
മാരുതി സുസുക്കി ഒമ്‍നി വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Carmakers Favouring Petrol Vehicles As Customers Prefer Them.
Story first published: Tuesday, December 23, 2014, 12:34 [IST]
Please Wait while comments are loading...

Latest Photos