പോക്കറ്റിലൊതുങ്ങുന്ന ഓട്ടോമാറ്റിക് കാറുകള്‍

By Santheep

വാഹനത്തിരക്ക് ഏറി വരികയാണ്. ഇക്കാലത്ത് നഗരങ്ങളിലെ ഡ്രൈവിങ് ഇത്തിരി അലമ്പ് പരിപാടിയായിത്തോന്നും ഏതൊരു 'ഓട്ടോമൊബൈല്‍ എന്തൂസിയാസ്റ്റി'നും. പതുക്കെ നീങ്ങുന്ന ട്രാഫിക്കില്‍ കിടക്കുമ്പോള്‍ മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച വാഹനത്തിരിക്കുന്നവന് എന്ത് എന്തൂസിയാസം? നഗരത്തിലെ ഡ്രൈവിങ്ങിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തന്നെയാണ് സുഖകരം.

ഈ മാനസികാവസ്ഥ ഇന്ത്യന്‍ നഗരങ്ങളില്‍ കാര്യമായി വളര്‍ന്നു തുടങ്ങിയിട്ടുണ്ട്. കാര്‍നിര്‍മാതാക്കള്‍ ഈ സംഗതി മനസ്സിലാക്കിത്തുടങ്ങിയിട്ടുമുണ്ട്. രാജ്യത്ത് ഇന്ന് ചുരുങ്ങിയ വിലയില്‍ ലഭ്യമായ ഓട്ടോമാറ്റിക് കാറുകളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച. 8 ലക്ഷത്തിന്റെ പരിധിയില്‍ വരുന്ന കാറുകളാണ് പരിഗണിക്കുന്നത്.

പോക്കറ്റിലൊതുങ്ങുന്ന ഓട്ടോമാറ്റിക് കാറുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

07. ടാറ്റ സെസ്റ്റ് - ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വില 7.3 ലക്ഷം.

07. ടാറ്റ സെസ്റ്റ് - ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വില 7.3 ലക്ഷം.

ഈയിടെ വിപണിയിലെത്തിയ ടാറ്റ സെസ്റ്റ് സെഡാന്‍ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചാണ് വിപണിയിലെത്തിയത്. ഈ സംവിധാനം സെമി ഓട്ടോമാറ്റിക് ആണ്. ക്ലച്ച് പെഡലുണ്ടാവില്ല എന്നതാണ് ഗുണം. ആവശ്യമാണെങ്കില്‍ മാന്വല്‍ ട്രാന്‍സ്മിഷനില്‍ ഓടിക്കാനും സെസ്റ്റ് അനുവദിക്കുന്നുണ്ട്. ഓട്ടോമാറ്റിക് മോഡില്‍ ലിറ്ററിന് 23 കിലോമീറ്റര്‍ ലഭിക്കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

06. നിസ്സാന്‍ മൈക്ര - 6.39 ലക്ഷം (ദില്ലി എക്‌സ്‌ഷോറൂം)

06. നിസ്സാന്‍ മൈക്ര - 6.39 ലക്ഷം (ദില്ലി എക്‌സ്‌ഷോറൂം)

നിസ്സാനില്‍ നിന്നുള്ള മൈക്ര ഹാച്ച്ബാക്ക് ഓട്ടോമാറ്റിക് ചെറുകാര്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ടവാഹനങ്ങളിലൊന്നാണ്. ലിറ്ററിന് 19.34 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു ഓട്ടോമാറ്റിക് വേരിയന്റ്.

05. ഹോണ്ട ബ്രിയോ - 6.05 ലക്ഷം (ദില്ലി എക്‌സ്‌ഷോറൂം)

05. ഹോണ്ട ബ്രിയോ - 6.05 ലക്ഷം (ദില്ലി എക്‌സ്‌ഷോറൂം)

ഹോണ്ട ബ്രിയോയുടെ ഓട്ടോമാറ്റിക് വേരിയന്റിനും വലിയ ഡിമാന്‍ഡുണ്ട് വിപണിയില്‍. ലിറ്ററിന് 16.5 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു ബ്രിയോയുടെ ഓട്ടോമാറ്റിക് പതിപ്പ്. 5 സ്പീഡ് ട്രാന്‍സ്മിഷനിലാണ് ഈ ഗിയര്‍ബോക്‌സ് വരുന്നത്. ഹൈവേകളിലെ വേഗതയേറിയ ഓട്ടത്തിനും ഈ വാഹനം മികച്ചതാണ്.

04. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 - 5.92 ലക്ഷം (ദില്ലി എക്‌സ്‌ഷോറൂം)

04. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 - 5.92 ലക്ഷം (ദില്ലി എക്‌സ്‌ഷോറൂം)

ഹ്യൂണ്ടായ് അടുത്തകാലത്ത് വിപണിയിലെത്തിച്ച ഗ്രാന്‍ഡ് ഐ10 മോഡല്‍ മികച്ച വില്‍പനയുള്ള ഹാച്ച്ബാക്കാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്ത പതിപ്പുകള്‍ ലിറ്ററിന് 18.9 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്.

03. മാരുതി സുസൂക്കി റിറ്റ്‌സ് - 5.76 ലക്ഷം (ദില്ലി എക്‌സ്‌ഷോറൂം)

03. മാരുതി സുസൂക്കി റിറ്റ്‌സ് - 5.76 ലക്ഷം (ദില്ലി എക്‌സ്‌ഷോറൂം)

മാരുതിയില്‍ നിന്നുള്ള റിറ്റ്‌സിന്റെ ഓട്ടോമാറ്റിക് പതിപ്പ് മികച്ചൊരു തെരഞ്ഞെടുപ്പാണ്. 5.76 ലക്ഷം രൂപയാണ് റിറ്റ്‌സ് ഓട്ടോമാറ്റിക്കിന് വില. 4 സ്പാഡ് ഗിയര്‍ബോക്‌സാണിത്. നഗരങ്ങളിലെ ഉപയോഗത്തിന് പറ്റിയത്. ലിറ്ററിന് 17.16 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

02. മാരുതി സുസൂക്കി സെലെരിയോ - 4.49 ലക്ഷം (ദില്ലി എക്‌സ്‌ഷോറൂം)

02. മാരുതി സുസൂക്കി സെലെരിയോ - 4.49 ലക്ഷം (ദില്ലി എക്‌സ്‌ഷോറൂം)

സെഗ്മെന്റില്‍ ആദ്യമായി സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്ത് എത്തിയ മോഡലാണിത്. ലിറ്ററിന് 23.1 കിലോമീറ്റര്‍ എന്ന മികച്ച മൈലേജും നല്‍കുന്നുണ്ട് സെമി ഓട്ടോമാറ്റിക് സെലെരിയോ.

01. വരാനിരിക്കുന്ന മാരുതി സുസൂക്കി ആള്‍ട്ടോ കെ10

01. വരാനിരിക്കുന്ന മാരുതി സുസൂക്കി ആള്‍ട്ടോ കെ10

വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന നീക്കമായിരിക്കും ആള്‍ട്ടോ കെ10 മോഡലില്‍ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കുന്നത്. ലിറ്ററിന് 24 കിലോമീറ്ററിന്റെ പരിസരത്ത് മൈലേജ് നല്‍കും ഈ വാഹനം.

Most Read Articles

Malayalam
English summary
Here is a list of lowest priced automatic cars in india.
Story first published: Thursday, October 30, 2014, 15:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X