ഷെവര്‍ലെ ബീറ്റ് ലോഞ്ച് ചെയ്തു

Posted By:

കുറച്ചുദിവസങ്ങളായി ടീസറുകളിലൂടെയും മറ്റും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഷെവര്‍ലെ ബീറ്റ് ഹാച്ച്ബാക്കിന്റെ പുതുക്കിയ പതിപ്പ് ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്തു. നിരവധി പുതിയ ഫീച്ചറുകളോടെയാണ് വാഹനം നിരത്തിലിറങ്ങുന്നത്.

കാറിന്റെ വിശദാംശങ്ങള്‍ താഴെ വായിക്കാം.

മുന്‍വശത്തെ മിനുക്കുപണികള്‍

മുന്‍വശത്തെ മിനുക്കുപണികള്‍

ഷെവര്‍ലെ ബീറിന്റെ മുന്‍വശം ചില ചെറിയ മിനുക്കുപണികള്‍ക്ക് വിധേയമായിട്ടുണ്ട്. ഗ്രില്ലിലാണ് പ്രധാന പണി നടന്നിരിക്കുന്നത്. ഗ്രില്ലിന്റെ താഴെയുള്ള ഭാഗത്തിന് വലിപ്പം കൂട്ടിയിട്ടുണ്ട്. നടുവില്‍, ലോഗോ സ്ഥിതി ചെയ്യുന്ന പട്ടയുടെ ആകൃതിയിലും വ്യത്യാസമുണ്ട്.

എന്‍ജിന്‍

എന്‍ജിന്‍

എന്‍ജിന്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. മുന്‍ പതിപ്പിലെ 1.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും 1 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തുടര്‍ന്നും സേവനമനുഷ്ഠിക്കും.

കരുത്ത്

കരുത്ത്

1.2 ലിറ്റര്‍ എന്‍ജിന്‍ 85 പിഎസ് കരുത്ത് പകരുന്നു. 1 ലിറ്റര്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 59 പിഎസ് കരുത്താണ്.

മൈലേജ്

മൈലേജ്

എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 18.6 കിലോമീറ്റര്‍ മൈലേജ് പകരുന്നു 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. ഡീസല്‍ എന്‍ജിന്‍ നല്‍കുക ലിറ്ററിന് 25.44 കിലോമീറ്റര്‍ മൈലേജാണ്. ബീറ്റ് എല്‍പിജിയിലും ലഭ്യമാണ്. ലിറ്ററിന് 13.3 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു ഈ പതിപ്പ്.

വിലകള്‍ (പെട്രോൾ)

വിലകള്‍ (പെട്രോൾ)

  • ഷെവർലെ ബീറ്റ് 1.2 എംവൈ 14- 4.06 ലക്ഷം
  • ഷെവർലെ ബീറ്റ് 1.2 എൽഎസ് എംവൈ 14 വൈ 14- 4.33 ലക്ഷം
  • ഷെവർലെ ബീറ്റ് 1.2 എൽടി എംവി 14- 4.74 ലക്ഷം
  • ഷെവർലെ ബീറ്റ് 1.2 എംവൈ 14 (ഓപ്ഷൻ പാക്കോടുകൂടിയത്) - 5.26 ലക്ഷം
  • ഷെവർലെ ബീറ്റ് 1.2 എൽഎസ് എൽപിജി എംവൈ 14- 4.59 ലക്ഷം
  • ഷെവർലെ ബീറ്റ് 1.2 എൽടി എൽപിജി എംവൈ 14- 5.05 ലക്ഷം
വിലകൾ (ഡീസൽ)

വിലകൾ (ഡീസൽ)

  • ഷെവർലെ ബീറ്റ് ഡീസൽ 1.0 ടിഡിസിഐ എംവൈ 14- 4.89 ലക്ഷം
  • ഷെവർലെ ബീറ്റ് ഡീസൽ 1.0 എൽഎസ് ടിഡിസിഐ എംവൈ 14- 5.17 ലക്ഷം
  • ഷെവർലെ ബീറ്റ് ഡീസൽ 1.0 എൽടി ടിഡിസിഐ എംവൈ 14- 5.60 ലക്ഷം
  • ഷെവർലെ ബീറ്റ് ഡീസൽ 1.0 എൽടി ടിഡിസിഐ എംവൈ 14 (ഓപ്ഷണൽ പാക്കോടെ) - 6.10 ലക്ഷം
English summary
The face-lift of Chevrolet Beat has been launched at Auto Expo 2014.
Story first published: Wednesday, February 5, 2014, 15:00 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark