ഷെവര്‍ലെയുടെ ആകര്‍ഷകമായ വില്‍പനാന്തരസേവനങ്ങള്‍

ഷെവര്‍ലെയുടെ വില്‍പനാന്തരസേവനങ്ങള്‍ കുറച്ച് വിലപ്പിടിപ്പുള്ളതാണെന്ന ധാരണ പൊതുവിലുണ്ട്. മെയിന്റനന്‍സ് ചെലവ് കൂടുതലാണെന്നും ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള സേവനങ്ങള്‍ അത്ര പോരായെന്നും കരുതുന്ന ഉപഭോക്താക്കളെ കാര്യങ്ങള്‍ ശരിയായ വിധത്തില്‍ ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഷെവര്‍ലെ തുടങ്ങിക്കഴിഞ്ഞു.

'ഷെവര്‍ലെ കംപ്ലീറ്റ് കെയര്‍' എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ പരിപാടി കൂടുതല്‍ ഉപഭോക്താക്കളെ ഷെവര്‍ലെയുടെ മികവുറ്റ സേവനങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇന്ത്യയില്‍ നല്‍കപ്പെടുന്ന ഏറ്റവും മികച്ച വില്‍പനാന്തരസേവനങ്ങളിലൊന്നാണ് തങ്ങളുടേതെന്ന് തെളിയിക്കുവാന്‍ ഈ പരിപാടിക്ക് സാധിക്കുമെന്നാണ് ഷെവര്‍ലെ കരുതുന്നത്.

പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കല്‍ മാത്രമല്ല ഈ പരിപാടിയുടെ ഉദ്ദേശ്യം. നിലവിലുള്ള ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും 'ഷെവര്‍ലെ കംപ്ലീറ്റ് കാര്‍ കെയര്‍' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

നിരവധി സേവനങ്ങളാണ് 'ഷെവര്‍ലെ കംപ്ലീറ്റ് കാര്‍ കെയര്‍' പദ്ധതിയിലുള്‍പ്പെടുന്നത്. ഷെവര്‍ലെ പ്രോമിസ്, പ്രത്യേക വാറന്റി പാക്കേജുകള്‍, ഷെവര്‍ലെ യു ഫസ്റ്റ് പ്രോഗ്രാം, ഇരുപത്തിനാലു മണിക്കൂര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ് പദ്ധതി, സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.

വിശദമായി താളുകളില്‍ വായിക്കാം.

ഷെവര്‍ലെ പ്രോമിസ്

ഷെവര്‍ലെ പ്രോമിസ്

പിരിയോഡിക് മെയിന്റനന്‍സ് ചെലവില്‍ അധികമായി അടയ്‌ക്കേണ്ടി വരുന്ന തുക മൂന്നു വര്‍ഷത്തിനു ശേഷം അല്ലെങ്കില്‍ 45,000 കിലോമീറ്ററുകള്‍ക്കു ശേഷം തിരിച്ചുനല്‍കുന്നതാണ് ഈ പാക്കേജ്. ഈ കാലാവധിക്കിടയില്‍ വാഹനം വില്‍ക്കുകയാണെങ്കിലും വാഹന ഉടമയ്ക്ക് തുക തിരിച്ചുലഭിക്കും.

എക്‌സ്‌ക്ലൂസീവ് വാറന്റി പാക്കേജുകള്‍

എക്‌സ്‌ക്ലൂസീവ് വാറന്റി പാക്കേജുകള്‍

സാധാരണ നല്‍കിവരുന്ന 1,00,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 3 വര്‍ഷം വാറന്റി പദ്ധതിയുടെ കാലാവധി നീട്ടുവാനുള്ള ഒരു ഓപ്ഷന്‍ കൂടി ഷെവര്‍ലെ നല്‍കുന്നുണ്ട്. രണ്ടു വര്‍ഷം അല്ലെങ്കില്‍ 1,50,000 കിലോമീറ്റര്‍ വാറന്റിയാണ് നല്‍കുക. ഇതിന് നാമമാത്രമായ ചെലവേ ഉണ്ടാകൂ എന്ന് ഷെവര്‍ലെ വാഗ്ദാനം ചെയ്യുന്നു. സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും മറ്റ് ആക്‌സസറികള്‍ക്കും ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 20,000 കിലോമീറ്റര്‍ ദൂരത്തിന് അധികവാറന്റിയും കൂടെ ലഭിക്കും.

ഷെവര്‍ലെ യു ഫസ്റ്റ് (സ്ത്രീ ഉപഭോക്താക്കള്‍ക്ക്)

ഷെവര്‍ലെ യു ഫസ്റ്റ് (സ്ത്രീ ഉപഭോക്താക്കള്‍ക്ക്)

സര്‍വീസ് കാലയളവില്‍ വാഹനം സര്‍വീസ് സെന്ററുകളിലേക്ക് സൗജന്യമായി എത്തിക്കുവാനും തിരിച്ചെത്തിക്കുവാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇത് സ്ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കു മാത്രം ബാധകമായ കാര്യമാണ്.

റോഡ്‌സൈഡ് അസിസ്റ്റന്‍സ്

റോഡ്‌സൈഡ് അസിസ്റ്റന്‍സ്

പുതിയ ഉപഭോക്താക്കള്‍ക്ക് 3 വര്‍ഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റന്‍സ് ലഭ്യമാക്കുന്നു ഈ പദ്ധതി. നാമമാത്രമായ ഒരു തുകയടയ്ക്കുന്നതിലൂടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഈ സേവനം വാങ്ങാവുന്നതാണ്. ഇതിന് കാറിന്റെ പഴക്കം അഞ്ചു വര്‍ഷത്തില്‍ കൂടുതലാവാന്‍ പാടില്ല എന്നുണ്ട്.

വാഹനം ക്രെയിന്‍ ഉപയോഗിച്ച് കൊണ്ടുപോകല്‍, കേടുവന്ന ടയര്‍ മാറ്റല്‍, ഇന്ധനം, കീ ലോക്കാൗട്ട്, ബാറ്ററി ജംപ് സ്റ്റാര്‍ട്ട് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് റോഡ്‌സൈഡ് അസിസ്റ്റന്‍സ്.

സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍

സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍

നിരവധി സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് ഷെവര്‍ലെ ഉപഭോക്താക്കള്‍ക്ക്. ഷെവര്‍ലെ സര്‍വീസ് എസ്റ്റിമേറ്റര്‍ ആപ്ലിക്കേഷന്‍ ഉപഭോക്താക്കളെ സര്‍വീസ് ചെലവ് കണക്കാക്കാന്‍ സഹായിക്കുന്നു. മൈഷെവര്‍ലെ ഇന്ത്യ ആപ്ലിക്കേഷന്‍ അടുത്തുള്ള ഷെവര്‍ലെ സര്‍വീസ് സ്റ്റേഷനുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #chevrolet #ഷെവര്‍ലെ
English summary
In a bid to provide customers with the real picture of things, the company has launched the Chevrolet Complete Care programme.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X