ഷെവര്‍ലെ എന്‍ജോയ് വാര്‍ഷിക പതിപ്പ് വിപണിയില്‍

Written By:

കഴിഞ്ഞ മെയ് മാസത്തില്‍ വിപണിയില്‍ ലോഞ്ച് ചെയ്ത ഷെവര്‍ലെ എന്‍ജോയ് എംപിവിയുടെ 20,000 യൂണിറ്റ് ഒരുവര്‍ഷക്കാലയളവില്‍ വിറ്റഴിച്ചതായി കണക്കുകള്‍. വിപണിയില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നത് ഒരു പ്രത്യേക ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കിയാണ്.

എന്‍ജോയ് ആനിവേഴ്‌സറി എഡിഷനു പേര് 'ഇയര്‍ ഓഫ് ദി എന്‍ജോയ്‌മെന്റ്' എന്നാണ്.

ഇന്ത്യന്‍ വിപണിയില്‍ എംപിവി സെഗ്മെന്റിലെ കടുത്ത മത്സരങ്ങളില്‍ പിടിച്ചുനില്‍ക്കുവാന്‍ ഷെവര്‍ലെ എന്‍ജോയ് എംപിവിക്കു സാധിച്ചുവെന്ന് ജനറല്‍ മോട്ടോഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

1248 സിസി ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനാണ് എന്‍ജോയ് എംപിവിയിലുള്ളത്. 172.5 എന്‍എം ചക്രവീര്യം പകരുവാന്‍ ഈ എന്‍ജിനു സാധിക്കുന്നുണ്ട്. വാഹനം പുറത്തെടുക്കുന്ന പരമാവധി കരുത്ത് 74.8 പിഎസ് ആണ്. ഒരു 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തോടു ചേര്‍ത്തിട്ടുള്ളത്.

എന്‍ജോയ് എംപിവിക്ക് ഒരു പെട്രോള്‍ എന്‍ജിന്‍ കൂടിയുണ്ട്. 1399 സിസി ശേഷിയുള്ള ഈ എന്‍ജിന്‍ പരമാവധി 100.2 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു. 131 എന്‍എം ആണ് ചക്രവീര്യം. ഇതോടൊപ്പവും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ആണ് ഘടിപ്പിച്ചിട്ടുള്ളത്.

ഷെവര്‍ലെ എന്‍ജോയ് എംപിവിയുടെ വില തുടങ്ങുന്നത് 5,74,000 രൂപയിലാണ്. ഏറ്റവുമുയര്‍ന്ന പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 8,13,000 രൂപയില്‍ നില്‍ക്കുന്നു.

Cars താരതമ്യപ്പെടുത്തൂ

ഷെവര്‍ലെ എന്‍ജോയ്
ഷെവര്‍ലെ എന്‍ജോയ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
To celebrate the first anniversary of Enjoy MPV Chevrolet launched an anniversary edition. General Motors believe the vehicle was a success and have dubbed it 'Year of Enjoyment'.
Story first published: Thursday, June 19, 2014, 11:56 [IST]
Please Wait while comments are loading...

Latest Photos