ഓട്ടോകള്‍ക്കെതിരെ വാട്‌സ്ആപ്പ് വഴി പൊലീസില്‍ പരാതിപ്പെടാം

Written By:

കോഴിക്കോട്ടെ ഓട്ടോക്കാരുടെ സല്‍സ്വഭാവം പറഞ്ഞു പഴകിയതും ക്ലീഷേ എന്നാരോപിക്കപ്പെടുന്നതുമായ കാര്യമാണ്. എന്നിരിക്കിലും തിരുവനന്തപുരത്തോ കൊച്ചിയിലോ ഉള്ള ഓട്ടോകളില്‍ കയറേണ്ടി വരുമ്പോളൊക്കെ ആരും അറിയാതെ കോഴിക്കോട്ടുകാരെ ഓര്‍ത്തുപോകും. നല്ല അനുഭവങ്ങള്‍ പെട്ടെന്ന് ക്ലീഷേ ആയേക്കാം. ദുരനുഭവത്തിന് എത്ര ആവര്‍ത്തനമുണ്ടായാലാണ് അത് ക്ലീഷേ ആയി മാറുക?

തിരുവനന്തപുരത്തെ ഓട്ടോറിക്ഷകളില്‍ നിന്ന് ദുരനുഭവമുണ്ടാകുകയാണെങ്കില്‍ പരാതി പറയാന്‍ ഒരു സംവിധാനമുണ്ടാക്കിയിരിക്കുകയാണ് പൊലീസ്. 9497930008 എന്ന നമ്പരില്‍ വാട്‌സ്ആപ്പ് മെസ്സേജ് അയച്ചാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് വാഗ്ദാനം ചെയ്യുന്നു.

Complaint Through Whatsapp against Autorikshaws in Trivandrum City

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ച പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരാതി ഇമെയില്‍ ആയും അയയ്ക്കാവുന്നതാണ്. വിലാസം: tvmcityautoptn.pol@kerala.gov.in.

തിരുവനന്തപുരത്തു മാത്രമാണ് ഇപ്പോള്‍ ഈ സംവിധാനമുള്ളത്. മറ്റിടങ്ങളില്‍ ഇതേ പദ്ധതി നടപ്പാക്കാന്‍ പരിപാടിയുണ്ടോ എന്നറിവായിട്ടില്ല. എറണാകുളത്ത് ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് നിരവധി പേര്‍ കമന്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്.

കൂടുതല്‍... #news #autorickshaw
English summary
Police setup a system to complaint against autorikshaws in trivandrum city through whatsapp.
Story first published: Tuesday, September 2, 2014, 17:02 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark